»   » 2016 ലെ ന്യൂസ്‌മേക്കര്‍ താരം മോഹന്‍ലാല്‍; എന്തൊക്കെയായിരുന്നു, ബ്ലോഗ്.. പുലിമുരുകന്‍...

2016 ലെ ന്യൂസ്‌മേക്കര്‍ താരം മോഹന്‍ലാല്‍; എന്തൊക്കെയായിരുന്നു, ബ്ലോഗ്.. പുലിമുരുകന്‍...

Posted By: Rohini
Subscribe to Filmibeat Malayalam

പോയവര്‍ഷം മലയാളം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം മോഹന്‍ലാല്‍ ആണെന്ന് മനോരമ ന്യൂസ്. മനോരമ ന്യൂസിന്റെ 2016 ലെ ന്യൂസ്‌മേക്കര്‍ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചു.

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നടി നിക്കി ഗല്‍റാണി പിന്‍വാങ്ങാന്‍ കാരണം?

ഫെഡറല്‍ ബാങ്കില്‍ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് മോഹന്‍ലാലിനെ വാര്‍ത്താതാരമായി തിരഞ്ഞെടുത്തത്. സാഹിത്യകാരന്‍ എം മുകുന്ദനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ജനസ്വാധീനമുള്ള നടന്‍

ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മുകുന്ദന്‍ പറഞ്ഞു. വളരുന്ന സാങ്കേതിക വിദ്യയ്‌ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു.

ഉത്തരവാദിത്വമുണ്ട്

വാര്‍ത്താ താരമെന്ന പുരസ്‌കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള മോഹന്‍ലാലിന്റെ ഉത്തരവാദിത്വം കൂട്ടുകയാണെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

അഭിമാനിക്കുന്നു എന്ന് ലാല്‍

പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചു. മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയ ജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നു എന്നും ലാല്‍ പറഞ്ഞു.

സത്യസന്ധമായിരുന്നു

ന്യൂസ്‌മേക്കര്‍ സംവാദത്തില്‍ നല്‍കിയ മറുപടിയെല്ലാം സത്യസന്ധമായിരുന്നു എന്നും അത് ജനം മനസ്സിലാക്കി എന്നാണ് കരുതുന്നത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്താണ് 2016 ലാല്‍ ചെയ്തത്

പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ അഭിമാനകരമായ വിജയം മോഹന്‍ലാലിനെ സംബന്ധിച്ച് 2016 ലെ വലിയ നേട്ടമാണ്. 150 കോടി നേടുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രം. ഇതിന് പുറമെ വിവിധ വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗുകളും വാര്‍ത്താപ്രാധാന്യം പിടിച്ചുപറ്റിയിരുന്നു.

English summary
Mohanlal, the complete actor won the Manorama Newsmaker title of 2016. The actor in the exit poll conducted by Malayalam Manorama, in association with Federal Bank, by beating several eminent personalities from various fields.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam