»   » മലയാളത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 4 കോടി! അന്യഭാഷാ ചിത്രങ്ങള്‍ക്ക് 10 കോടിയാക്കി

മലയാളത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 4 കോടി! അന്യഭാഷാ ചിത്രങ്ങള്‍ക്ക് 10 കോടിയാക്കി

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളക്കരയില്‍ മോഹന്‍ലാല്‍ തരംഗമാണ്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ തന്റെ പ്രതിഫലവും വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് സൂചന.

വന്‍ ബോക്‌സോഫീസ് വിജയങ്ങള്‍ നേടിയ പശ്ചാത്തലത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ ഒറ്റയടിയ്ക്ക് പ്രതിഫലം ഉയര്‍ത്തിയത്. മലയാള ചിത്രങ്ങള്‍ക്കു പുറമേ അന്യഭാഷാ ചിത്രങ്ങള്‍ക്കും നടന്‍ തന്റെ പ്രതിഫലം കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്

മലയാളത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം

ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മലയാളി നടനാണ് മോഹന്‍ലാല്‍. മമ്മൂട്ടിയും ദിലീപുമൊക്കെ രണ്ടു കോടി പ്രതിഫലം വാങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ പ്രതിഫലം മൂന്നരക്കോടിയാണ്. മലയാളത്തിലെ ബോക്‌സോഫീസ് റെക്കോഡുകള്‍ തിരുത്തിയെഴുതിയ മോഹന്‍ലാല്‍ തന്റെ പ്രതിഫലം നാലു കോടിയാക്കിയെന്നാണ് വാര്‍ത്തകള്‍.

തെലുങ്ക് ചിത്രത്തിന് മോഹന്‍ലാല്‍ വാങ്ങിയത് ആറു കോടി

തെലുങ്ക് ചിത്രം ജനതാഗാരേജിന് ആറുകോടിയും തമിഴ് ചിത്രം ജില്ലയ്ക്ക് അഞ്ചു കോടിയുമാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിയതെന്നാണ് വാര്‍ത്ത.

100 കോടി ക്ലബ്ബില്‍

മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും ജനതാഗാരേജും 100 കോടി ക്ലബ്ബിലെത്തിയ സിനിമകളാണ്. ഇതോടെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വാല്യു വര്‍ദ്ധിച്ച് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതും പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള കാരണങ്ങളിലൊന്നായി പറയുന്നു

മോഹന്‍ലാലിന്റെ അടുത്ത ചിത്രങ്ങള്‍

മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് 1971 ആണ് മോഹന്‍ലാലിന്റെ അടുത്ത് റിലീസാവാനുളള ചിത്രം. 15 കോടി ബജറ്റിനു മുകളില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി മൂന്ന് ഗെറ്റപ്പുകളിലാണ് ലാല്‍ എത്തുക. ക്രിസ്മസ് റിലീസായ മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് പുറത്തിറങ്ങാനുളള അടുത്ത ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mohanlal is back on the success track, with the grand successes of his last three releases, Pulimurugan, Oppam, and Telugu flick Janatha Garage. Now, Mohanlal has also emerged as the highest-paid Malayalam actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam