»   » മോഹന്‍ലാല്‍ വീണ്ടും ആര്‍മി ക്യാമ്പില്‍

മോഹന്‍ലാല്‍ വീണ്ടും ആര്‍മി ക്യാമ്പില്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷമണിയുന്നു. വെള്ളിത്തിരയ്ക്ക് വേണ്ടിയല്ല, ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിലെ രണ്ടു ദിവസത്തെ പരിശീലനത്തിനായി. ടിഎ 122ാം ബറ്റാലിയനിലെ റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാമിനായി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്.

വെള്ളിയാഴ്ച രാവിലെ 10 മുതല്‍ നാളെ ഉച്ചയ്ക്ക് ഒന്ന് വരെ നീളുന്ന പരിശീലന പരിപാടിയാണ് മോഹന്‍ലാലിന് ഒരുക്കിയിരിക്കുന്നത്. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യൂണിറ്റ് സന്ദര്‍ശനം. കോട്ട മൈതാനത്ത് സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിലും വൃക്ഷത്തൈ നടീലിലും ലാല്‍ പങ്കെടുക്കും.

ശനിയാഴ്ച പരേഡ് ഗ്രൗണ്ടിലാണ് ആയുധപരിശീലനം. തുടര്‍ന്ന് രക്തദാനവും സംഘടിപ്പിയ്ക്കും. ലാലിന് വേണ്ടി ബഡാ ഖാനയും ഒരുക്കിയിട്ടുണ്ട്. കണ്ണൂരിലെ ബറ്റാലിയനിലേക്ക് പരിശീലനത്തിനായി മോഹന്‍ലാലിന്റെ രണ്ടാം വരവാണിത്.

2009 ജൂലൈയിലാണ് മോഹന്‍ലാലിനു ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന ആദ്യ ചലച്ചിത്ര നടനാണ് മോഹന്‍ലാല്‍. 2010 മാര്‍ച്ചില്‍ മൂന്നു ദിവസത്തെ പരിശീലനത്തിന് എത്തിയിരുന്നു. 2009 ഒക്‌ടോബറില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 60ാം വാര്‍ഷികാഘോഷത്തില്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയെ ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുക്കുമ്പോള്‍ നേതൃനിരയില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.ആദ്യമായായിരുന്നു ദക്ഷിണ മേഖലയിലെ ഒരു യൂണിറ്റിന് ഈ ബഹുമതി ലഭിച്ചത്.

രാജ്യ സുരക്ഷ, മത സൗഹാര്‍ദം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്ദേശമാക്കി പ്രാദേശിക് ഭ്രമണ്‍ എന്ന പേരില്‍ സംസ്ഥാനത്താകെ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി സംഘടിപ്പിച്ച 3764 കിലോമീറ്റര്‍ സൈക്കിള്‍ പര്യടനത്തിലും ലാല്‍ സജീവ സാന്നിധ്യമായിരുന്നു.

English summary
Lt Col (Hon) Mohanlal reached the parent unit of the 122 Infantry Battallion of Territorial Army at Kannur on Friday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam