»   » ബില്യണ്‍ ഡോളര്‍ രാജ: ലാല്‍ ഹോളിവുഡിലേക്ക്

ബില്യണ്‍ ഡോളര്‍ രാജ: ലാല്‍ ഹോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഹോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു. യുഎസ് തടവറയില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളിയായ ഒരു മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്തിക്കൊണ്ടാണ് ലാല്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

'ബില്യണ്‍ ഡോളര്‍ രാജ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലോക ഓഹരിമേഖലയിലെ അതികായനും ഗാലന്‍ ഗ്രൂപ്പ് സ്ഥാപകനുമായ രാജ രാജരത്‌നത്തേയാണ് ലാല്‍ അവതരിപ്പിക്കുന്നത്. നയന്‍ പദ്രെയാണ് ഇന്‍ഡോ-അമേരിക്കന്‍ സിനിമയുടെ രചനയും സംവിധാനവും.

തമിഴ് അമേരിക്കനായ രാജരാജരത്‌നം ഓഹരിമേഖലയില്‍ സ്വന്തം പരിശ്രമത്താല്‍ ഉയര്‍ന്നയാളാണ്. ഉയര്‍ച്ചയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരേയും അതിശയിപ്പിക്കുന്നതുമാണ്.

ഒടുവില്‍ 'ഇന്‍സൈഡര്‍ ട്രേഡിങ്'നടത്തിയതിന് എഫ്.ബി.ഐ. അദ്ദേഹത്തെ വിചാരണ ചെയ്ത് ജയിലിലിടുകയായിരുന്നു.

കമ്പനികള്‍ക്കുളളിലെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്നവര്‍ ഇത് മുതലാക്കി കമ്പനിയുടെ ഓഹരികളില്‍ ഇടപാടുകള്‍ നടത്തി ലാഭമുണ്ടാക്കുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ഓഹരിവിപണിയിലെ തട്ടിപ്പിന്റെ ആധുനിക മുഖം എന്നാണു രാജരത്‌നത്തിന്റെ കുറ്റങ്ങളെ കോടതി അന്ന് വിശേഷിപ്പിച്ചത്. രാജരത്‌നം 10 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഓഹരിവിപണിയിലെ ക്രമക്കേടിലൂടെ രാജരതനം 50 മില്യണ്‍ ഡോളറെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്‌ടെന്ന് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി നിരീക്ഷിച്ചിരുന്നു. ഈ സാമ്പത്തിക കുറ്റവാളിയുടെ കഥാപാത്രത്തിലേക്കാണ് ലാലിനെ പരിഗണിയ്ക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ കഴിഞ്ഞു. ന്യൂയോര്‍ക്ക്, ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ഷൂട്ടിങ്. ശീതള്‍ വ്യാസ് ആണ് നിര്‍മാതാവ്.

English summary
Billion Dollar Raja will be written and directed by Nayan Padrai, and produced by Sheetal Vyas, who wrote the story for the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam