»   » അസ്‌കര്‍ അലിയുടെ ചെമ്പരത്തിപ്പൂ 24 മുതല്‍ വിതരണം ചെയ്യാന്‍ പോവുന്നത് മോഹന്‍ലാല്‍!

അസ്‌കര്‍ അലിയുടെ ചെമ്പരത്തിപ്പൂ 24 മുതല്‍ വിതരണം ചെയ്യാന്‍ പോവുന്നത് മോഹന്‍ലാല്‍!

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ സഹോദരന്‍ എന്ന ലേബലിലാണ് നടന്‍ അസ്‌കര്‍ അലി അറിയപ്പെട്ട് തുടങ്ങിയതെങ്കിലും മലയാള സിനിമയില്‍ സ്വന്തമായി സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് താരം. ഹണി ബീ 2 എന്ന സിനിമയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ച അസ്‌കര്‍ നായകനായി അഭിനയിക്കുന്ന സിനിമ റിലീസിനെത്താന്‍ പോവുകയാണ്.

തീവ്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ദുല്‍ഖറിനെ നൈസായി ഒഴിവാക്കി കളഞ്ഞു! പകരം വരുന്നത് പൃഥ്വിരാജ്

chembarathipoo-release

നവാഗത സംവിധായകന്‍ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന കന്നിചിത്രം 'ചെമ്പരത്തിപ്പൂ' എന്ന സിനിമയിലാണ് അസ്‌കര്‍ നായകനായി അഭിന യിക്കുന്നത്. സിനിമ നവംബര്‍ 24 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതിനിടെ സിനിമ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ്‌ലാബ് എന്ന വിതരണ കമ്പനിയായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇനിയും പറ്റിക്കല്ലേന്ന് പറ സാറേ! ആരാധകര്‍ക്ക് നിരാശ! ലാലേട്ടന്‍ വീണ്ടും മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു!

ചിത്രം കേരളത്തില്‍ 120 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും പോസ്റ്ററുകളും ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അസ്‌കര്‍ അലിയ്‌ക്കൊപ്പം അദിതി രവി, പാര്‍വതി അരുണ്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Chembarathipoo will be distributed to the theatres by the banner Maxlab Entertainment, owned by Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam