»   » മാഷേ ഞാന്‍ ലാലാണ്, മോഹന്‍ലാല്‍...

മാഷേ ഞാന്‍ ലാലാണ്, മോഹന്‍ലാല്‍...

Posted By:
Subscribe to Filmibeat Malayalam
ഞാന്‍ ലാലാണ്, മോഹന്‍ലാല്‍ മനസ്സിലായോ മാഷേ...മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ അഴീക്കോട് മാഷിന് ആളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. മനസ്സിലായി... എന്തൊക്കെയുണ്ട്, എവിടെയാ? താരത്തോടുള്ള മാഷിന്റെ മറുപടിയും ഒരു ചോദ്യത്തോടെയാണ് തുടങ്ങിയത്.

പിണക്കവും പരിഭവവുമെല്ലാം മറന്ന് നോര്‍വെയില്‍ നിന്നാണ് നടന്‍ മോഹന്‍ലാല്‍ അഴീക്കോട് മാഷിനെ ഫോണില്‍ വിളിച്ച്ത്. താന്‍ ഇവിടെ ഒരു ഷൂട്ടിങിലാണെന്നും അതു കഴിഞ്ഞാല്‍ മാഷിനെ കാണാന്‍ ഓടിയെത്തുമെന്നും ലാല്‍ പറഞ്ഞപ്പോള്‍ അഴീക്കോടിനൊപ്പം ആശുപത്രിമുറിയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സന്തോഷം.

വിദേശത്തു നിന്ന് തിരിച്ചെത്തി ജനുവരി പത്തോടെ അഴീക്കോട് മാഷിനെ കാണാന്‍ താന്‍ ഇവിടെയെത്തുമെന്നാണ് ലാല്‍ ഫോണിലൂടെ മാഷിനെ അറിയിച്ചിരിയ്ക്കുന്നത്. പുതിയ വര്‍ഷം ലാലിന് സന്തോഷകരമാവട്ടെയെന്ന് അഴീക്കോട് ആശംസിച്ചപ്പോള്‍ മാഷിന് ആയുരാരോഗ്യം നേരുന്നുവെന്നാണ് ലാല്‍ തിരിച്ച് ആശംസിച്ചത്. ഇതിനായി താനും അമ്മയും പ്രാര്‍ത്ഥിയ്ക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു.

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടന്‍ തിലകനെ വിലക്കിയപ്പോള്‍ എതിര്‍പ്പുമായെത്തിയ സുകുമാര്‍ അഴീക്കോട് സംഘടനയുടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ഇത് പിന്നീട് അഴീക്കോട്-മോഹന്‍ലാല്‍ വാക് പോരായി മാറുന്നതിനും കലാകേരളം സാക്ഷ്യം വഹിച്ചു.

തന്നെ അപമാനിച്ചുവെന്നാരോപിച്ച് ലാലിനെതിരെ അഴീക്കോട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവെങ്കിലും അടുത്തിടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് കേസുകള്‍ പിന്‍വലിയ്ക്കാന്‍ ധാരണയിലെത്തിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X