»   » ജില്ലയുടെ സെറ്റില്‍ ലാലിന്റെ പിറന്നാളാഘോഷം

ജില്ലയുടെ സെറ്റില്‍ ലാലിന്റെ പിറന്നാളാഘോഷം

Posted By:
Subscribe to Filmibeat Malayalam

എല്ലാവരും സൂപ്പര്‍താരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസള്‍ നേരുന്ന തിരക്കിലാണ്. മെയ് 21നായിരുന്നു പിറന്നാളെങ്കിലും അതിന്റെ ഓളങ്ങള്‍ അടങ്ങിയിട്ടില്ല.

ലാലിന്റെ പിറന്നാളാഘോഷം തമിഴ് ചിത്രമായ ജില്ലയുടെ സെറ്റില്‍ വച്ചായിരുന്നു. ജില്ലയുടെ അണിയറക്കാര്‍ ലാലറിയാതെയാണ് പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

പിറന്നാള്‍ ദിവസമാണെന്നുവച്ച് ലാല്‍ അന്ന് അവധിയെടുക്കുകയൊന്നും ചെയ്തിരുന്നില്ല. അദ്ദേഹം സെ്റ്റില്‍ത്തന്നെ ഉണ്ടായിരുന്നു.

സംവിധായകന്‍ നേശനായിരുന്നു ആഘോഷങ്ങളുടെ സൂത്രധാരന്‍. നേശനും സംഘവും വലിയൊരു കേക്ക് സെറ്റില്‍ കൊണ്ടുവരുകയും ലാലിനെക്കൊണ്ട് അത് മുറിപ്പിയ്ക്കുകയും ചെയ്തു. ലാലിന്റെ പഴയകാല നായിക പൂര്‍ണിമ ഭാഗ്യരാജും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് സിനിമയില്‍ ഒരുമിച്ച് അരങ്ങേറ്റം നടത്തിയ ലാലും പൂര്‍ണിമയും ഇപ്പോള്‍ 28വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യഭര്‍ത്താക്കന്മാരായി ഒന്നിയ്ക്കുകയാണ്. ഈ വിശേഷാവസരത്തില്‍ത്തന്നെയാണ് ലാലിന്റെ ജന്മദിനാഘോഷങ്ങളും നടന്നത്.

മോഹന്‍ലാല്‍-വിജയ് ചിത്രമെന്ന പേരില്‍ ഇതിനകം തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ജില്ല. ലാലിന്റെയും വിജയ് യുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് സംവിധായകന്‍ നേശന്‍ പറയുന്നു.

ലാലിന്റെ നായികയായി പൂര്‍ണിമ അഭിനയിക്കുമ്പോള്‍ വിജയ് യുടെ നായികയായി കാജല്‍ അഗര്‍വാളാണ് അഭിനയിക്കുന്നത്. മഹദ് രാഘവേന്ദ്ര, നിവേദ തോമസ്, തമ്പി രാമയ്യ, സൂരി , വിടിവി ഗണേഷ് എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
It was a special birthday for Malayalam superstar this year as he celebrated his 53rd birthday with his Tamil friends.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam