»   » കോക്കനട്ട് സിംഹാസനത്തില്‍ രാജാവായി മോഹന്‍ലാല്‍

കോക്കനട്ട് സിംഹാസനത്തില്‍ രാജാവായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
കേരം തിങ്ങുന്ന കേരളനാടിന്റെ നെടുംതൂണാണ് തെങ്ങുകള്‍. നാലു തേങ്ങവിറ്റാല്‍ രണ്ട് കോഴിമുട്ട വാങ്ങാനാവാത്ത അവസ്ഥയാണെങ്കിലും വെളിച്ചെണ്ണയെ നിങ്ങളുടെ സ്വീകരണമുറിയിലെത്തിക്കാന്‍ കോക്കനട്ട് രാജാവായി അവതരിയ്ക്കുകയാണ് മോഹന്‍ലാല്‍.

മലയാളത്തിന്റെ ജനപ്രിയതാരം മോഹന്‍ലാല്‍ സിംഹാസനസ്ഥനാവുന്നത് കെഎല്‍എഫ് കോക്കോനട്ട് വെളിച്ചെണ്ണയുടെ പരസ്യചിത്രത്തിലാണ് പട്ടും പകിട്ടുമുള്ള രാജകീയ ഉടയാടകളും കിരീടവും സിംഹാസനവുമായി മോഹന്‍ലാലിന്റെ രാജവേഷം.

കൊട്ടാര സദസ്സ് ചെന്നൈയിലെ എ. വി. എം സ്‌റുഡിയോ ഫ്‌ളോറിലൊരുക്കിയത് തമിഴിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ വേലായുധം, കൊച്ചടിയാന്‍ എന്നിവയുടെ കലാസംവിധായകന്‍ രാജീവാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് പണിത അന്ത:പുരവും അവിടുത്തെ പരിവാരങ്ങളും രാജാവിനു പിന്നില്‍ വെളിച്ചെണ്ണയുടെ പരിശുദ്ധിയും തേങ്ങയുടെ മുഖമുദ്രയുമായി ചാനലുകളിലൂടെ പ്രേക്ഷകര്‍ക്കുമുമ്പിലെത്തും വരും നാളുകളില്‍.

മൈത്രി അഡ്വര്‍ടൈസിംഗ് ഗ്രൂപ്പിനുവേണ്ടി പ്രശസ്ത ആഡ ഫിലിം ഡയറക്ടര്‍ മനോജ് പിള്ളയാണ് പരസ്യചിത്രം ഒരുക്കുന്നത്. കേരളത്തിന്റെ ജനപ്രിയ ഭക്ഷ്യഎണ്ണയാണ് വെളിച്ചെണ്ണ അതിന്റെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ മോഹന്‍ലാലിനേക്കാള്‍ മികച്ച ജനപ്രിയനായി മലയാളത്തില്‍ ആരുണ്ട് എന്നതാണ് കിരീടവും ചെങ്കോലും സിംഹാസനവും മോഹന്‍ലാലിനു സ്വന്തമായത്.

വോക്‌സ് വാഗണ്‍, നൈക്, ടാറ്റ സുമോ, ജോയ് ആലുക്കാസ്, ഫോഡ്ഫിയസ്റ്റ, ലെവിസ്, ഫ്രൂട്ടി തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കുവേണ്ടി പരസ്യം ചെയ്ത മനോജ്പിള്ളയുടെ പരസ്യവിഷയത്തിലെ നന്മയാണത്രേ മോഹന്‍ലാലിനെ ഈ രാജാവിന്റെ വേഷത്തിലേക്ക് ആകര്‍ഷിച്ചത്.

വൈകിട്ടെന്താ പരിപാടി എന്നു ചോദിച്ച് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നു ഹേമമാലിനിയുടെ നെഞ്ചിലേക്ക് ഉറ്റുനോക്കി
സ്വര്‍ണ്ണാഭരണത്തിന്റെ മികവ് പറയുന്നു. എന്നോക്കെ മോഹന്‍ലാലിന്റെ പരസ്യവേഷങ്ങളെ വിമര്‍ശിച്ച് കേസും കൂട്ടവുമായി ഒടുവില്‍ പരസ്പരവൈരം മറന്ന് ഒന്നിച്ചിരുന്ന സുകുമാര്‍ അഴീക്കോട് ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ മോഹന്‍ലാലിന്റെ രാജാപാര്‍ട്ടിനു പിന്തുണയേകിയേനെ.

കോടികള്‍ മുടക്കിയും വെളിച്ചെണ്ണ വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ ബദ്ധശ്രദ്ധരാവുമ്പോള്‍ ഒരു കാര്യത്തിലേ കേരളത്തിന് സങ്കടമുള്ളൂ. രക്തം വിയര്‍പ്പാക്കുന്ന തേങ്ങകര്‍ഷകന് കഞ്ഞി കുമ്പിളില്‍ തന്നെ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam