»   » സ്വന്തം പാട്ട് മാത്രമല്ല മറ്റുള്ളവരുടെ പാട്ടും ആസ്വദിക്കുന്ന മോഹന്‍ലാല്‍ ശരിക്കും സൂപ്പര്‍താരമല്ലേ!

സ്വന്തം പാട്ട് മാത്രമല്ല മറ്റുള്ളവരുടെ പാട്ടും ആസ്വദിക്കുന്ന മോഹന്‍ലാല്‍ ശരിക്കും സൂപ്പര്‍താരമല്ലേ!

Written By:
Subscribe to Filmibeat Malayalam

ഹാസ്യതാരമായാണ് സുരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ ഏത് തരം കഥാപാത്രത്തെ അവതരിപ്പിക്കാനും തന്നെക്കൊണ്ട് കഴിയുമെന്ന് താരം തെളിയിച്ചു. ഡോക്ടര്‍ ബിജുവിന്റെ പേരറിയാത്തവരിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.

ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കുട്ടന്‍പിള്ളയുടെ ശിവരാത്രിക്ക് വേണ്ടി സുരാജ് വെഞ്ഞാറമൂട് ഗാനം ആലപിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. സയനോരയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ആ സാഹസത്തിന് മുതിര്‍ന്നതെന്ന് താരം ഓഡിയോ ലോഞ്ചിനിടയില്‍ വ്യക്തമാക്കിയിരുന്നു.

സുരാജിന്റെ പാട്ട്

കുട്ടന്‍പിളളയുടെ ശിവരാത്രിക്ക് വേണ്ടി സുരാജ് ആലപിച്ച ഗാനം കേള്‍ക്കാനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയിലാണ് പാട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മോഹന്‍ലാലിന്റെ അഭിനന്ദനം

സുരാജിന്റെ ഗാനം കേള്‍ക്കാന്‍ മോഹന്‍ലാലും എത്തിയിരുന്നു. ഗാനം കേട്ടതിന് ശേഷം താരത്തെ അഭിനന്ദിക്കുകയും ചെയ്തതിന് ശേഷമാണ് മോഹന്‍ലാല്‍ തിരിച്ചുപോയത്. ഈ രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ടീസര്‍ ഇറക്കിയത്.

സുരാജിന്റെ വേഷം

കുട്ടന്‍പിള്ള എന്ന കോണ്‍സ്റ്റബിളായാണ് സുരാജ് വേഷമിടുന്നത്. സയനോരയാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. ഇതാദ്യമായാണ് സയനോര ഒരു സിനിമയ്ക്കായി ഈണമൊരുക്കുന്നത്.

ഹിറ്റായ ചക്ക പാട്ട്

നേരത്തെ പുറത്തുവിട്ട ചക്ക പാട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാണൂ.

ഓഡിയോ ലോഞ്ചിലെ താരം

ഫഹദ് ഫാസിലടക്കമുള്ള താരങ്ങള്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തിരുന്നു. സയനോരയുടെ അരങ്ങേറ്റ ചിത്രത്തിന് ആശംസ നേരാനായി അടുത്ത സുഹൃത്തുക്കളെല്ലാം എത്തിയിരുന്നു.

സുരാജിന്‍രെ പാട്ട്

വ്യാഴാഴ്ച സുരാജിന്‍രെ പാട്ടിന്റെ മുഴുനീള വീഡിയോ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. പാട്ടിന്‍രെ ടീസര്‍ കാണൂ.

അതുവരെ കൂടെ നിന്ന ഫഹദ് കാലുവാരി, തൊണ്ടിമുതലിലെ അനുഭവത്തെക്കുറിച്ച് സുരാജ് വെളിപ്പെടുത്തിയത്?

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം മുറുകുന്നു, പ്രഖ്യാപനം വ്യാഴാഴ്ച, ഇത്തവണ ആരൊക്കെ നേടും?

English summary
Mohanlal appreciates Suraj,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam