»   » ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam

2012 ന്റെ അവസാനത്തില്‍ പറഞ്ഞു തുടങ്ങിയതാണ് ഷാജി എന്‍ കരുണിന്റെ ഗാഥ എന്ന ചിത്രത്തെ കുറിച്ച്. മോഹന്‍ലാലാണ് ചിത്രത്തിലെന്നതും തുടക്കം മുതല്‍ തീരുമാനിച്ച കാര്യമാണ്.

എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ചിത്രത്തില്‍ നിന്നും ലാല്‍ പിന്മാറി എന്നാണ് കേള്‍ക്കുന്നത്. ലാല്‍ പിന്മാറിയെന്ന് മാത്രമല്ല, ചിത്രം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കൂ...

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

ടി പത്മനാഭന്റെ കടല്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഗാഥ എന്ന ചിത്രമൊരുക്കാന്‍ ഷാജി എന്‍ കരുണ്‍ തീരുമാനിച്ചത്.

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് മോഹന്‍ലാലാണെന്നും തുടക്കത്തിലേ ഉറപ്പിച്ചു. ലാലിനൊപ്പം കഥക് നര്‍ത്തികിമാരായ സ്ത്രീകളും ചിത്രത്തിലെത്തും

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

മോഹന്‍ലാലും ഷാജി എന്‍ കരുണും വാനപ്രസ്ഥം എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

2009 ല്‍ കുട്ടിസ്രാങ്ക് എന്ന ചിത്രം റിലീസ് ആയതിന് ശേഷം ഷാജി എന്‍ കരുണ്‍ ചെയ്യാനിരുന്ന ചിത്രമാണ് ഗാഥ. ചിത്രം നീണ്ടു പോകും എന്നുള്ളതുകൊണ്ട് ഇടയില്‍ ജയറാമിനെ നായകനാക്കി സോപാനം എന്ന ചിത്രമൊരുക്കി. എന്നിട്ടും ഗാഥയിലേക്ക് കടന്നില്ല

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

എന്നാല്‍ ചിത്രം ഇപ്പോള്‍ താത്കാലികമായി ഉപേക്ഷിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ അറിയിച്ചു. ലൊക്കേഷന്റെ കാര്യത്തിലും കാസ്റ്റിങിലുമുള്ള പ്രശ്‌നമാണത്രെ കാരണം.

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

പിന്നെ സാമ്പിത്തികവും ഒരു കാരണമാണ്. വളരെ ചെലവേറിയ ചിത്രമാണത്രെ ഗാഥ.

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് അറിയിച്ച സംവിധായകന്‍ അതിന്റെ കാരണം പറഞ്ഞിട്ടില്ല. സംവിധായകന്റെ വാക്കുകള്‍ കൂട്ടിവയ്ക്കുമ്പോള്‍ സാമ്പത്തികമാണോ പിന്മാറ്റത്തിന് കാരണമെന്ന ചോദ്യമുയരുന്നുണ്ട്.

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

അതേ സമയം കഥയിലും കഥാപാത്രത്തിലുമൊക്കെ പൊളിച്ചെഴുത്ത് നടത്തി അടുത്ത വര്‍ഷം ഈ ചിത്രം വീണ്ടും ഒരുക്കാന്‍ തന്നെയാണത്രെ തീരുമാനം.

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

ഗാഥ ഒരുക്കുന്നതിന് മുമ്പ് ചില ചെറിയ ചിത്രങ്ങള്‍ ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ പറഞ്ഞു.

ഷാജി എന്‍ കരുണിന്റെ ഗാഥയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി, ചിത്രം ഉപേക്ഷിച്ചു

വരുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ തിരക്കിലാണ് ഇപ്പോള്‍ ഷാജി എന്‍ കരുണ്‍

English summary
National Award-winning director Shaji N Karun's much-hyped Indo-Polish-French production Gaadha won't have Mohanlal attached to it anymore. The director tells us that the team has had budget constraints because of the cast, locations and the scope of the film first envisioned.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam