»   » മനമന്ദയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തെലുങ്ക് സംസാരിച്ചത് കണ്ടോ!!

മനമന്ദയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തെലുങ്ക് സംസാരിച്ചത് കണ്ടോ!!

By: Sanviya
Subscribe to Filmibeat Malayalam

തെലുങ്ക് ചിത്രം മനമന്ദയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തെലുങ്ക് സംസാരിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ തെലുങ്കില്‍ ഒരുങ്ങുന്നത്. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ, മറ്റൊന്ന് കൊരട്ടാല ശിവയുടെ ജനതാ ഗാരേജ്. രണ്ട് ചിത്രങ്ങളും ഒന്നിച്ചാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലുമായാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തന്നെയാണ് ഡബ് ചെയ്യുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഡബ് ചെയ്യുന്നതിന്റെ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കു വച്ചിട്ടുണ്ട്.

mohanlal-telugu

തെലുങ്കിലേക്കാണ് ആദ്യം ഡബ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാല്‍ തെലുങ്ക് കഷ്ടപ്പെട്ട് പഠിച്ച് സംസാരിച്ചിരുന്നു. നേരത്തെ ബോളിവുഡ് ചിത്രമായ കമ്പനി, ആഗ് തമിഴ് ചിത്രങ്ങളായ ഇരുവര്‍ പോപ്‌കോണ്‍, ഉന്നൈ പോള്‍, ഒരുവന്‍, ജില്ല എന്നീ അന്യഭാഷ ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ ഡബ് ചെയ്തിട്ടുണ്ട്.

ഗൗതമിയാണ് മനമന്ദയില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാഗാരേജില്‍ മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

English summary
Mohanlal Dubs In Telugu For Manamantha!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam