»   »  മോഹന്‍ലാല്‍ രഹസ്യമായി പൊറോട്ട കഴിക്കാന്‍ ഇറങ്ങി.. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്

മോഹന്‍ലാല്‍ രഹസ്യമായി പൊറോട്ട കഴിക്കാന്‍ ഇറങ്ങി.. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്

By: Rohini
Subscribe to Filmibeat Malayalam

താരങ്ങള്‍ക്ക് സാധാരണക്കാരെ പോലൊരു ജീവിതം പറഞ്ഞിട്ടില്ല. ചെറിയ താരങ്ങള്‍ പോലും ഇപ്പോള്‍ റോഡിലൂടെ ഇറങ്ങി സാധാരണക്കാരെ പോലെ നടന്നാല്‍ പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്തുകളയും, അപ്പോള്‍ പിന്നെ സൂപ്പര്‍താരങ്ങളുടെ കാര്യം പറയാനുണ്ടോ.

ചെറിയ പിഴവ് മതി കാവ്യ മൂഡ് ഓഫാകും, ആഡംബര വിവാഹത്തിന് ശേഷമുള്ള കാവ്യയുടെ രണ്ടാം വിവാഹം

എന്നു കരുതി സ്വപ്‌നക്കൂടിലെ കുഞ്ഞൂഞ്ഞ് പറയുന്നത് പോലെ, കൊതിയും വച്ച് മിണ്ടാണ്ടിരിക്കാന്‍ കഴിയുമോ. പൊറോട്ട കഴിക്കാനുള്ള കൊതിയുമായി റോഡിലേക്കിറങ്ങിയ നമ്മുടെ സൂപ്പര്‍സ്റ്റാറിനെ കുറിച്ചാണ് പറയുന്നത്.

മേജര്‍ രവിയുടെ ലൊക്കേഷന്‍

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് സ്ഥലം. ലൊക്കേഷനില്‍ നിന്ന് എണ്‍പത് കിലോമീറ്റര്‍ അകലെയുള്ള മാഹാരാജ ഹോട്ടലിലാണ് മോഹന്‍ലാലും സംഘവും താമസിയ്ക്കുന്നത്.

പൊറോട്ടയെ കുറിച്ചറിഞ്ഞു

അപ്പോഴാണ് ആരോ പറഞ്ഞറിഞ്ഞത്, അടുത്തുള്ള ഒരു ഹോട്ടലില്‍ നല്ല പൊറോട്ട കിട്ടുമെന്ന്. കേട്ടപ്പോള്‍ മോഹന്‍ലാലിനും അത് കഴിക്കാന്‍ കൊതിയായി. അങ്ങനെ കേണലും മേജറും ചേര്‍ന്ന് പൊറോട്ട കഴിക്കാന്‍ റോഡിലിറങ്ങി നടന്ന് ഹോട്ടലിലെത്തി.

ആളുകള്‍ തിരിച്ചറിഞ്ഞു

ചെറിയൊരു ഹോട്ടലായിരുന്നു അത്. അവിടെ ഇരുന്ന് പറന്ന് വരുന്ന ഈച്ചകളെ കൈകൊണ്ട് ആട്ടിയോടിച്ച് പൊറോട്ട കഴിക്കുന്ന ആളെ കണ്ടപ്പോള്‍ കടയുടമയ്ക്ക് മനസ്സിലായി. മോഹന്‍ലാലല്ലേ എന്ന ചോദ്യത്തിന് ചിരിയോടെ തലയാട്ടുകയായിരുന്നു സൂപ്പര്‍താരം. പലരും അപ്പോഴാണ് ലാലിനെ ശ്രദ്ധിച്ചത്.

സുരക്ഷിതനായി തിരിച്ചെത്തിച്ചു

റോഡില്‍ വാഹനങ്ങള്‍ പാഞ്ഞുപോകുന്ന റോഡിലൂടെ മോഹന്‍ലാലിനെ നടത്തിയ്ക്കാതെ, ഒരു കൊച്ചുകുട്ടിയെ പോലെ ചേര്‍ത്ത് പിടിച്ച് മേജര്‍ രവി ലാലിനെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു. നടന്ന് പോകുമ്പോള്‍ മേജര്‍ രവി പറഞ്ഞു, റോഡിലൊന്നും ഇറങ്ങി നടന്ന് ശീലമില്ലാത്ത ആളല്ലേ എന്ന്. ആ തമാശ ലാലും ആസ്വദിച്ചു.

English summary
Mohanlal Eats Porotta Secretly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam