»   » 'വീണ്ടും ഡോക്ടറേറ്റ്' അംഗീകാരത്തെ കുറിച്ച് ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

'വീണ്ടും ഡോക്ടറേറ്റ്' അംഗീകാരത്തെ കുറിച്ച് ലാലേട്ടന്റെ പ്രതികരണം ഇങ്ങനെ, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

Posted By:
Subscribe to Filmibeat Malayalam

മേഹൻലാൽ ആരാധകർ ആവേശത്തിലാണ്. മലയാളികളുടെ സ്വന്തം ലാലേട്ടനെ തേടി വീണ്ടും ഡോക്ടറേറ്റ് ബിരുദം എത്തിയിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ആവേശത്തിലാക്കിയത് താരത്തിന്റെ ആരാധകരെയാണ്. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച്  ലാലേട്ടൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് വൈറലായിരിക്കുകയാണ്.

ലാലേട്ടൻ പറഞ്ഞതിങ്ങനെ

പുരസ്കാര വേദിയിലാണ് ലാലേട്ടൻ തന്റെ സിനിമ ജീവിതത്തിനെ കുറിച്ചു മനസ് തുറന്നത്. താൻ സിനിമയിൽ എത്തിയത് എങ്ങനെയാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.'' പതിനെട്ടാമത്തെ വയസിൽ വളരെ യാദ്യശ്ചിമമായാണ് സിനിമയിൽ എത്തിച്ചേർന്നത്.40 വർഷത്തിലധികമായി അഭിനയിക്കുന്നു. സിനിമയെ ഗൗരവകരമായി എടുത്തു തുടങ്ങിയപ്പോൾ പഠനശേഷം പേരെ അഭിനയമെന്ന് പിതാവ്‍, എന്നാൽ സാഹചര്യങ്ങൾ അന്ന് അനുവദിച്ചിരുന്നില്ല.കലയുടെ മഹാപ്രവാഹത്തിൽ ഒരു ഇലപോലെ ഞാൻ ഒഴുകുകയായിരുന്നു. ഈ പ്രവാഹം എന്നെ ഏതൊക്കെയോ കടവുകളിലും കരയിലും എത്തിച്ചു. ഇപ്പോഴും ആ പ്രവാഹത്തിൽത്തന്നെയാണ്. എത്തിച്ചേരുന്നതില്ല, ഒഴുകുന്നതിലാണു രസം എന്നു ഞാൻ തിരിച്ചറിയുന്നു'' ലാലേട്ടൻ പറഞ്ഞു.

കേഴിക്കോട് പ്രിയപ്പെട്ടത്

കോഴിക്കോട് സ്വന്തം നഗരമാണ്. സിനിമ ഏകാംഗ കലയല്ലെന്നും ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണെന്നും അംഗീകാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ലാലേട്ടൻ പുരസ്കാരം ഏറ്റവു വാങ്ങുമ്പോൾ സദസിൽ നിറഞ്ഞ കയ്യടിയായിരുന്നു.

ആദ്യമായല്ല പുരസ്കാരം

ഇത് രണ്ടാം തവണയാണ് മേഹൻ ലാലിന് ഡി ലാറ്റ് പുരസ്കാരം ലഭിക്കുന്നത്. കാലടി ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മോഹൻ ലാലിന് ഡി ലാറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. കൂടാതെ 2010 ൽ സംസ്കൃത യൂണിവേഴ്സിറ്റിയും ഡി ലാറ്റ് ബിരുദം നൽകിയിരുന്നു.

സിനിമ കൂട്ടായ്മക്ക്

തനിക്കൊപ്പം എല്ലാക്കാലത്തും കൂടെ നിന്ന സിനിമ കൂട്ടായ്മയ്ക്ക് കൂടി ലഭിച്ച ആദരമാണ് ഈ ഡി ലിറ്റ് ബിരുദം എന്നാണ് പുരസ്കാരത്തെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

English summary
mohanlal facebook post

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam