twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്വിറ്ററില്‍ റെക്കോര്‍ഡിട്ട് മോഹന്‍ലാല്‍ ആരാധകര്‍,ഇട്ടിമാണി ഹാഷ്ടാഗിന് ഒരു മില്യണിലധികം ട്വീറ്റുകള്‍

    By Midhun Raj
    |

    സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുളള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും തരംഗമാകാറുണ്ട്. മലയാളത്തിലും തമിഴിലുമാണ് ഇത്തരം ട്വീറ്റുകള്‍ കൂടുതലായി വരാറുളളത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ വരുമ്പോഴാണ് ഇവിടെയും പോരാട്ടം മുറുകാറുളളത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഹാഷ്ടാഗുകളുടെ കാര്യത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ പുതിയ റെക്കോര്‍ഡിട്ടിരുന്നു.

    മികച്ച പ്രതികരണമാണ്

    മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ റിലീസിനോടനുബന്ധിച്ച് തുടങ്ങിവെച്ച ഹാഷ്ടാഗായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്. ലൂസിഫറിന് ശേഷം വന്ന പുതിയ ഹാഷ്ടാഗിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ഇത് മുന്‍പുണ്ടായിരുന്ന ഹാഷ്ടാഗ് റെക്കോര്‍ഡുകളെല്ലാം മറികടന്നിരുന്നു.

    ഇട്ടിമാണിയുടെ റിലീസിന്

    #IttymaaniFunRideIn1Month എന്ന പേരിലായിരുന്നു പുതിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ കാണപ്പെട്ടത്. ഇട്ടിമാണിയുടെ റിലീസിന് ഒരു മാസം കൂടിയുളള സമയത്താണ് പുതിയ ട്വീറ്റ് ആരാധകര്‍ സൃഷ്ടിച്ചിരുന്നത്. ഇത് പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 12.24 മണിക്കൂര്‍കൊണ്ട് 5,44800 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗ് ആദ്യം നേടിയിരുന്നത്.

    ഒരു മില്യണ്‍ ട്വീറ്റുകളിലേക്ക്

    പിന്നീട് ഇത് ഒരു മില്യണ്‍ ട്വീറ്റുകളിലേക്ക് എത്തുന്ന ആദ്യ ഹാഷ്ടാഗ് എന്ന നേട്ടവും സ്വന്തമാക്കി. 24 മണിക്കൂര്‍ കൊണ്ടാണ് 1.2 മില്യണിലധികം ട്വീറ്റുകള്‍ ഇട്ടിമാണി ഹാഷ്ടാഗിന് ലഭിച്ചത്. മുന്‍പ് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെല്ലാം സ്ഥാപിച്ച ഹാഷ്ടാഗ് റെക്കോര്‍ഡുകളെയെല്ലാം ബഹുദൂരം പിന്നിലാക്കികൊണ്ടാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ മുന്നിലെത്തിയിരിക്കുന്നത്.

    ഹാഷ്ടാഗായും ഇത് മാറിയിരുന്നു

    കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ കുറിച്ച റെക്കോര്‍ഡ് അടുത്തിടെയായിരുന്നു മമ്മൂട്ടി ആരാധകര്‍ മറികടന്നിരുന്നത്. സെപ്റ്റംബര്‍ ഏഴിന് മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കുന്നതിന് മുന്നോടിയായിട്ടാണ് ഹാഷ്ടാഗുകള്‍ വന്നത്. മോളിവുഡില്‍ നിന്നും ആദ്യമായി അഞ്ച് ലക്ഷം ട്വീറ്റുകള്‍ സ്വന്തമാക്കുന്ന ഹാഷ്ടാഗായും ഇത് മാറിയിരുന്നു.

    സാഹോയ്ക്കായി 100 കോടി പ്രതിഫലം വാങ്ങി പ്രഭാസ്? സൂപ്പര്‍ താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍! സാഹോയ്ക്കായി 100 കോടി പ്രതിഫലം വാങ്ങി പ്രഭാസ്? സൂപ്പര്‍ താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!

    ദുല്‍ഖറിന്റെ ജന്മദിനത്തില്‍

    എന്നാല്‍ ദുല്‍ഖറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുളള ഹാഷ്ടാഗ് ട്വീറ്റുകള്‍ മമ്മൂക്ക ആരാധകരെ മറികടന്നു. ഒരു ദിവസംകൊണ്ട് ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ എന്ന റെക്കോര്‍ഡായിരുന്നു ഇത് നേടിയത്. ഇപ്പോള്‍ ദുല്‍ഖര്‍ ആരാധകര്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നുകൊണ്ടാണ് മോഹന്‍ലാല്‍ ആരാധകര്‍ മുന്നിലെത്തിയിരിക്കുന്നത്. മോളിവുഡില്‍ എറ്റവും കൂടുതല്‍ പേര്‍ ട്വീറ്റ് ചെയ്ത ഹാഷ്ടാഗായി മോഹന്‍ലാലിന്റെ ഇട്ടിമാണി മാറി.

    ബിഗില്‍ ലൊക്കേഷനില്‍ ബൈക്കില്‍ കുതിക്കുന്ന ദളപതി വിജയ്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ ബിഗില്‍ ലൊക്കേഷനില്‍ ബൈക്കില്‍ കുതിക്കുന്ന ദളപതി വിജയ്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

    ഇട്ടിമാണിക്ക് താഴെയായിട്ടാണ്

    ഇട്ടിമാണിക്ക് താഴെയായിട്ടാണ് മറ്റു ഹാഷ്ടാഗുകള്‍ വരുന്നത്. ദുല്‍ഖര്‍ ഹാഷ്ടാഗിന് 5,44600 ട്വീറ്റുകള്‍ ലഭിച്ചപ്പോള്‍ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയതിന് 5,03200 ട്വീറ്റുകളാണ് ലഭിച്ചിരുന്നത്. ലൂസിഫര്‍ ഹാഷ്ടാഗുകള്‍ക്ക് 3,14100ഉം മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകര്‍ ഉണ്ടാക്കിയ ഹാഷ്ടാഗുകള്‍ക്ക് 1,74600ഉം ട്വീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. മോളിവുഡിലെ ടോപ് ഫൈവ് ട്വിറ്റര്‍ ടാഗ് ട്രെന്‍ഡ്സില്‍ ഈ ഹാഷ്ടാഗുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

    ദംഗല്‍ സംവിധായകന്റെ ചിച്ചോരെ ട്രെയിലര്‍ തരംഗമാവുന്നു! സുശാന്ത് സിങിനൊപ്പം തിളങ്ങി ശ്രദ്ധ കപൂറുംദംഗല്‍ സംവിധായകന്റെ ചിച്ചോരെ ട്രെയിലര്‍ തരംഗമാവുന്നു! സുശാന്ത് സിങിനൊപ്പം തിളങ്ങി ശ്രദ്ധ കപൂറും

    ഓണം റിലീസായി

    അതേസമയം ഓണം റിലീസായി എത്തുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

    English summary
    mohanlal fans got twitter hash tag record
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X