»   » വലിയ സ്റ്റാര്‍ ആയിട്ടും ആ വാക്ക് മോഹന്‍ലാല്‍ പാലിച്ചില്ല, മരിക്കും വരെ ആ സംവിധായകന്‍ അത് പറഞ്ഞു!!

വലിയ സ്റ്റാര്‍ ആയിട്ടും ആ വാക്ക് മോഹന്‍ലാല്‍ പാലിച്ചില്ല, മരിക്കും വരെ ആ സംവിധായകന്‍ അത് പറഞ്ഞു!!

Posted By: Rohini
Subscribe to Filmibeat Malayalam

വില്ലനായിട്ടാണ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. അന്നേ സിനിമയോടുള്ള മോഹഗന്‍ലാലിന്‍റെ അടങ്ങാത്ത ആഗ്രഹവും അഭിനയ മികവും കണ്ട് പലരും പ്രവചിച്ചിട്ടുണ്ട്, 'മലയാള സിനിമയുപടെ ഭാവി ഇയാളുടെ കൈയ്യിലാവും' എന്ന്.

ദിലീപിന്റെ ശത്രുക്കളെല്ലാം എങ്ങിനെ മോഹന്‍ലാലിന്റെ മിത്രങ്ങളാകുന്നു... ദിലീപിന്റെ സംശയം ??

അങ്ങനെ മോഹന്‍ലാലിനോട് നേരിട്ട് പറഞ്ഞ ഒരു സഹസംവിധായകനുണ്ടായിരുന്നു. ആ നാക്ക് പൊന്നാവാന്‍ വേണ്ടി മോഹന്‍ലാലും ആഗ്രഹിച്ചു. അന്ന് ലാല്‍ അദ്ദേഹത്തിനൊരു വാക്ക് കൊടുത്തും. എന്നാല്‍ അദ്ദേഹം മരിക്കും വരെ ലാല്‍ അത് നിറവേറ്റി കൊടുത്തില്ലത്രെ.

mohanlal

പ്രേം നസീറിനെ നായകനാക്കി ബാലു കിരിയത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തകിലു കൊട്ടാം പുറം. ഈ ചിത്രത്തില്‍ വില്ലനായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. അന്ന് ലാല്‍ അറിയപ്പെടുന്ന നടനല്ല. അന്ന് ബാലു കിരിയത്തിന്റെ സഹസംവിധായകനായിരുന്നു ഗോപി തമ്പി.

ഷൂട്ടിങ് ഇടവേളകളില്‍ താമ്പിയ്‌ക്കൊപ്പം ലാല്‍ കിഴക്കേകോട്ടയിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയി. അന്ന്, മോഹന്‍ലാലിനെ നോക്കി തമ്പി പറഞ്ഞു, 'നീ ആയിയരിയ്ക്കും മലയാള സിനിമയിലെ അടുത്ത സ്റ്റാര്‍' 'ഞാന്‍ സ്റ്റാര്‍ ആയാല്‍ അണ്ണന് ഒരു ഫിയറ്റ് കാര്‍ വാങ്ങി തരും' എന്ന് മോഹന്‍ലാല്‍ വാക്ക് കൊടുത്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞു.. തമ്പി പറഞ്ഞത് സത്യമായി, മോഹന്‍ലാല്‍ മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനായും സൂപ്പര്‍സ്റ്റാര്‍ ആയും വളര്‍ന്നു. ഒന്നിന് പകരം മൂന്ന് ഫിയര്‍ കാര്‍ വാങ്ങാനുള്ള സാമ്പത്തിക സുരക്ഷയും ഉണ്ടായി. എന്നിട്ടും ഗോപി തമ്പിയ്ക്ക് കൊടുത്ത വാക്ക് മാത്രം പാലിച്ചില്ല. ലാല്‍ അത് മറന്ന് പോയെങ്കിലും മരിക്കുവോളം നിറവേറ്റാത്ത ആ വാക്കിന്റെ കാര്യം തമ്പി പറയുമായിരുന്നുവത്രെ.

English summary
Mohanlal forgot the promise which he gave to a ass.director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam