»   » മോഹന്‍ലാലിന്റെ ഫ്രോഡ് 2013ല്‍ ചിത്രീകരിക്കും

മോഹന്‍ലാലിന്റെ ഫ്രോഡ് 2013ല്‍ ചിത്രീകരിക്കും

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ചെയ്യുന്ന അടുത്ത ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ ഷൂട്ടിങ് 2013ല്‍ത്തന്നെ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. അവസാനമായി ഇവരൊന്നിച്ച ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു ചിത്രത്തില്‍ക്കൂടി ഒന്നിയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

മോഹന്‍ലാലിന്റേതായി ഒടുവില്‍ ഇറങ്ങിയ മലയാളചിത്രം സിദ്ദിഖ് സംവിധാനം ചെയത് ലേഡീസ് ആന്റ് ജെന്റില്‍മാനായിരുന്നു. അതിന് ശേഷം അദ്ദേഹം അഭിനയിക്കുന്നത് ജില്ലയെന്ന തമിഴ് ചിത്രത്തിലാണ്. ജില്ല പൂര്‍ത്തിയായാല്‍ ഉടന്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലിയെന്ന ചിത്രത്തില്‍ അഭിനയിക്കും. ഇതിന്റ ഇടവേളയില്‍ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം തുടങ്ങിവെയ്ക്കാനാണേ്രത ഉണ്ണികൃഷ്ണന്റെ പ്ലാന്‍.

Mr Fraud

രണ്ട് ഷെഡ്യൂളുകളിലാണ്. ഗീതാഞ്ജലി പൂര്‍ത്തിയാക്കുന്നത്. ഈ ഷെഡ്യൂഷുകള്‍ക്കിടയിലാണ് മിസ്റ്റര്‍ ഫ്രോഡിന്റെ ഷൂട്ടിങ് നടത്തുക. നേരത്തേ ഈ ചിത്രം 2014ലാണ് തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ അടുത്തിടെ അപ്രതീക്ഷിതമായി ചില ചിത്രങ്ങള്‍ പരാജയപ്പെട്ടതിനാല്‍ വിജയകൂട്ടുകെട്ടിനൊപ്പം വേഗത്തില്‍ പുതിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിക്കുകയെന്ന തീരുമാനമെടുത്തിരിക്കുകയാണത്രേ ലാല്‍.

മധു, സിദ്ദിഖ്, മനോജ് കെ. ജയന്‍ എന്നിവരാണ് ഫ്രോഡിലെ മറ്റ് പ്രധാന താരങ്ങള്‍. സുരേഷ്‌ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളവും റഷ്യയുമാണ് മിസ്റ്റര്‍ ഫ്രോഡിന്റെ പ്രധാന ലൊക്കേഷനുകല്‍. 70 ദിവസത്തെ ചിത്രീകരണം കൊണ്ട് ചിത്രം പൂര്‍ത്തിയാകും.

English summary
Grandmaster director B Unnikrishnan's Fraud with the actor is scheduled to go on floors this year,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam