Just In
- 34 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 52 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 3 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ നായികയായി ടിവി താരം
2013നെ അപേക്ഷിച്ച് മോഹന്‍ലാലിന്റെ 2014 തിരക്കേറിയതാണ്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിലായിരിക്കും ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുക. 2014ല്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഏറെക്കാലം മുമ്പേ പ്രഖ്യാപിക്കപ്പെട്ട ചില പ്രധാന പ്രൊജക്ടുകളുണ്ട്. ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ്, അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴി എന്നിവയെല്ലാം ഇവയില്‍ പ്രധാനപ്പെട്ടതാണ്.
മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പെരുച്ചാഴിയെക്കുറിച്ചുള്ള ചില പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി പ്രശസ്ത ടിവ താരം രാഗിണി നന്ദ്വാനി എത്തുമെന്നാണ് കേള്‍ക്കുന്നത്. വിജയ് നായകനായി എത്തിയ തമിഴ് ചിത്രം തലൈവയില്‍ അതിഥി താരമായി എത്തിയിരുന്നു രാഗിണി.
മുംബൈ സ്വദേശിനിയായ രാഗിണി സീരിയലുകളില്‍ നായികയായി പേരെടുത്തിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഡെറാഡൂണ്‍ ഡയറി എന്ന ചിത്രത്തിലൂടെയാണ് രാഗിണി ബോളിവുഡില്‍ അരങ്ങേറിയത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ രക്ഷപ്പെട്ടിരുന്നില്ല. പിന്നീട് തലൈവയില്‍ അതിഥി താരമായി എത്തിയ രാഗിണി തെലുങ്കിലും സാന്നിധ്യമറിയിച്ച താരമാണ്.
വളരെ വ്യത്യസ്തമായ ഒരു വിഷയമാണ് പെരുച്ചാഴി കൈകാര്യം ചെയ്യുന്നതെന്നും ചിത്രത്തിന്റെ സാധ്യതകളെക്കുറിച്ച് തനിയ്ക്ക് സംശയങ്ങള്‍ ഏതുമില്ലെന്നും മോഹന്‍ലാല്‍ നേരത്തേ പറഞ്ഞിരുന്നു. തമിഴകത്ത് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ വൈദ്യനാഥന്റെ ആദ്യത്തെ മലയാളചിത്രമാണിത്.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുകേഷും ഒരു പ്രധാന വേഷത്തില്‍ ത്തെുന്നുണ്ട്. ബാബുരാജ്, അജു വര്‍ഗീസ്, വിജയ് ബാബു, ശങ്കര്‍ രാമകൃഷ്ണന്, സാന്ദ്ര തോമസ് തുടങ്ങിയവരെല്ലാമാണ് മറ്റു താരങ്ങള്‍.