»   » മമ്മൂട്ടിയേയും ദുല്‍ഖറിനെയും പിന്നിലാക്കി മോഹന്‍ലാല്‍ മുന്നില്‍, ട്വിറ്ററിലും ഏട്ടന്‍ തന്നെ താരം !!

മമ്മൂട്ടിയേയും ദുല്‍ഖറിനെയും പിന്നിലാക്കി മോഹന്‍ലാല്‍ മുന്നില്‍, ട്വിറ്ററിലും ഏട്ടന്‍ തന്നെ താരം !!

Posted By: Nihara
Subscribe to Filmibeat Malayalam

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചതിന് പിന്നാലെ ട്വിറ്ററിലും തംരഗമായി മാറുകയാണ് മോഹന്‍ലാല്‍. അമ്പത് കോടിക്ക് പിന്നാലെ നൂറു കോടിയും മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് കംപ്ലീറ്റ് ആക്ടര്‍ തന്നെയായിരുന്നു. മലയാള സിനിമയിലെ ചരിത്രങ്ങളെല്ലാം തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

ഇത്ര കുരുത്തം കെട്ട പെണ്ണിനെ എന്തിനാ കൊണ്ടുവന്നത് ? സീമയ്ക്ക് നേരെ പൊട്ടിത്തെറിച്ച് ഐവി ശശി

ട്വിറ്ററില്‍ 2 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍. ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയതും മോഹന്‍ലാലായിരുന്നു.

ആരാധകര്‍ മാത്രമല്ല ജയസൂര്യയും പ്രണവിനെക്കുറിച്ച് പറയുന്നത് അതുതന്നെയാണ്, പറഞ്ഞത് ?

ട്വിറ്ററിലും താരം മോഹന്‍ലാല്‍ തന്നെ

2016 ല്‍ പത്ത് ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കൃത്യം ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് 20 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് താരം.

രണ്ടു മില്ല്യണ്‍ ഫോളോവേഴ്‌സുമായി കംപ്ലീറ്റ് ആക്ടര്‍

20 ലക്ഷം ഫോളോവേഴ്‌സാണ് മോഹന്‍ലാലിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചതിനു പിന്നാലെയാണ് ട്വിറ്ററിലും മോഹന്‍ലാല്‍ ഈ നേട്ടം കൈവരിച്ചത്.

മമ്മൂട്ടിയും ദുല്‍ഖറുമൊക്കെ പിന്നില്‍

ഏഴേ കാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം. ആറര ലക്ഷത്തിന് മുകളിലാണ് ദുല്‍ഖര്‍ സല്‍മാനെ ട്വിറ്ററില്‍ പിന്തുടരുന്നത്. രണ്ടര ലക്ഷത്തോളം പേരാണ് നിവിന്‍ പോളിയുടെ ഫോളോവേഴ്‌സ്.

ഫേസ് ബുക്കിലും താരം മോഹന്‍ലാല്‍ തന്നെയാണ്

സോഷ്യല്‍ മീഡിയയിലെല്ലാം തന്റേതായ പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് മോഹന്‍ലാല്‍. ട്വിറ്ററിന് പുറമേ ഫേസു ബുക്ക് ലൈക്കിന്റെ കാര്യത്തിലും താരം ഏറെ മുന്നിലാണ്. 42 ലക്ഷത്തിന് മുകളിലാണ് മോഹന്‍ലാലിനെ ലഭിച്ചിരിക്കുന്ന ലൈക്ക്.

നസ്രിയയും കീര്‍ത്തി സുരേഷും തന്നെയാണ് ഫേസ് ബുക്കിലെ താരങ്ങള്‍

നടന്‍മാരേക്കാള്‍ കൂടുതല്‍ ലൈക്ക് നായികമാര്‍ക്കാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നസ്രിയയ്ക്ക് 76 ലക്ഷത്തിന് മുകളില്‍ ലൈക്കുണ്ട്. 54 ലക്ഷത്തിന് മുകളിലാണ് കീര്‍ത്തി സുരേഷിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഫേസ് ബുക്ക് ലൈക്ക്.

English summary
Recent reports says that Malayalam superstar Mohanlal is the most followed Malayali actor in Twitter. Mohanlal’s Twitter followers count has now crossed two million, which is the highest for any actor from Malayalam cinema industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam