»   » ഇനിയും പറ്റിക്കല്ലേന്ന് പറ സാറേ! ആരാധകര്‍ക്ക് നിരാശ! ലാലേട്ടന്‍ വീണ്ടും മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു!

ഇനിയും പറ്റിക്കല്ലേന്ന് പറ സാറേ! ആരാധകര്‍ക്ക് നിരാശ! ലാലേട്ടന്‍ വീണ്ടും മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു!

Posted By:
Subscribe to Filmibeat Malayalam

എല്ലാ മാസവും 21 -ാം തീയ്യതി ആരാധകര്‍ക്കായി സന്ദേശങ്ങളടങ്ങിയ മോഹന്‍ലാലിന്റെ ഒരു കുറിപ്പ് വരുന്നത് പതിവായിട്ടുള്ള കാര്യമാണ്. ബ്ലോഗിലൂടെ അദ്ദേഹം പങ്കുവെക്കുന്ന ആശയങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നവയുമാണ്. എന്നാല്‍ ഇത്തവണ വീണ്ടും മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.

ഓഡിഷന് പങ്കെടുത്ത എല്ലാവര്‍ക്കും സിനിമയില്‍ അവസരം! ഇതാണ് സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ സ്‌നേഹം!!

നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഇത്തവണ നിങ്ങളുമായി പങ്കുവെക്കാന്‍ ആശയങ്ങളുണ്ടെന്നും എന്നാല്‍ തിരക്കിനിടയില്‍ അതിന് സാധിച്ചിട്ടില്ലെന്നും അതിനാല്‍ അടുത്ത മാസം പുതിയൊരു ബ്ലോഗ് ആര്‍ട്ടിക്കിളുമായി കാണാമെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

mohanlal

മാസങ്ങള്‍ക്ക് മുമ്പ് മുതല്‍ ഇതേ കാരണം പറഞ്ഞു കൊണ്ട് മോഹന്‍ ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ആശയങ്ങള്‍ നിങ്ങളിലേക്കെത്തിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അടുത്ത തവണ ഉറപ്പായും ബ്ലോഗ് എഴുതുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ഏറ്റവും വിലപ്പെട്ടതാണെന്നും അത് ഒപ്പമുണ്ടാവണമെന്നും മുമ്പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

mohanlal

25 പൈസയ്ക്ക് പണി എടുത്ത നടന്ന ആളായിരുന്നു പീറ്റര്‍ ഹെയിന്‍! ആ ജീവിതം മാറി മറഞ്ഞത് ഇങ്ങനെ!

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ വ്യത്യസ്ത വേഷങ്ങളിലഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച് കൊണ്ടിരിക്കുകയാണ്.

English summary
Mohanlal has apologized to all the fans waiting for his new blog

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam