»   » കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കി ഇത്തവണയും ആരാധകരോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍!

കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കി ഇത്തവണയും ആരാധകരോട് മാപ്പ് പറഞ്ഞ് മോഹന്‍ലാല്‍!

Posted By: Teresa John
Subscribe to Filmibeat Malayalam

മികച്ച സിനിമകള്‍ കൊണ്ട് മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രമുഖ താരങ്ങളടക്കം സിനിമകളുടെ തിരക്കുകളിലാണ്. മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നാല് സിനിമകളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു സിനിമയുടെ സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക്. അത്രയും തിരക്കുകളാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്കും അറിയാം. എന്നാല്‍ വീണ്ടും മോഹന്‍ലാല്‍ തന്റെ ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

ഫഹദ് ഫാസില്‍ ഇത്രയധികം കള്ളത്തരം പഠിച്ചത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്!!

കഴിഞ്ഞ മാസം 21 നും മോഹന്‍ലാല്‍ ഇതേ കാരണം കൊണ്ട് ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. ഇത്തവണയും അത് തന്നെയാണ് ലാലേട്ടന്‍ പറയുന്നത്. അതിന്റെ കാരണം ഇതാണ്. എല്ലാ മാസവും 21ാം തീയതി മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്നത് അദ്ദേഹം എഴുതുന്ന ബ്ലോഗുകള്‍ വായിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ കഴിഞ്ഞ മാസം തനിക്ക് തിരക്കുകളില്‍ പെട്ട് പോയത് കൊണ്ട് എഴുതാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇത്തവണയും അത് തന്നെയാണ് പറ്റിയതെന്നുമാണ് പറഞ്ഞ് മോഹന്‍ലാല്‍ എല്ലാവരോടും ക്ഷമ ചോദിച്ചിരിക്കുകയാണ്.

എന്റെ ചിന്തകളും ആശയങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നതിന് എനിക്ക് സമയവും അതിന് അനുയോജ്യവുമായ സ്ഥലവും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണം സിനിമയുടെ ഷൂട്ടിങ്ങ് നടന്ന് കൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറയുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഏറ്റവും വിലപ്പെട്ടതാണ്. അതിനാല്‍ നിങ്ങള്‍ക്ക് എന്നെ മനസിലാക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നതായും അടുത്തമാസം എന്തായാലും എഴുതുമെന്നുമാണ് ഫേസ്ബുക്കിലുടെ പങ്കുവെച്ച കുറിപ്പിലുടെ മോഹന്‍ലാല്‍ പറയുന്നത്.

English summary
Mohanlal has apologized to all the fans waiting for him

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam