»   » മോഹന്‍ലാലും കുടുംബവും ദക്ഷിണാഫിക്ക്രയില്‍ വെക്കേഷന്‍ ആഘോഷത്തിലാണ്!!

മോഹന്‍ലാലും കുടുംബവും ദക്ഷിണാഫിക്ക്രയില്‍ വെക്കേഷന്‍ ആഘോഷത്തിലാണ്!!

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ദക്ഷിണാഫിക്ക്രയിലേക്ക്. രാഷ്ട്രപതിയില്‍ നിന്നും ദേശീയ അവാര്‍ഡ് സ്വീകരിച്ചതിനു ശേഷമാണ് കുടുംബത്തോടൊപ്പം മോഹന്‍ലാല്‍ ദക്ഷിണാഫിക്ക്രയിലേക്ക് പോയത്. കുടുംബത്തോടൊപ്പം വെക്കേഷന്‍ ആഘോഷിക്കുന്നതിന് വേണ്ടിയാണ് താരം ദക്ഷിണാഫിക്ക്രയിലേക്ക് പോയത്. രണ്ടാഴ്ചയോളം ഇവിടെ ചെലവഴിച്ചതിനു ശേഷം താരം ലാല്‍ദോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് ആനൗണ്‍സ് ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം മേയ് 15 ന് തിരുവനന്തപുരത്ത് ആരംഭിക്കും. സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും മോഹന്‍ലിനെ നായകനാക്കി ഇതാദ്യമായാണ് ലാല്‍ജോസ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വില്ലന് ശേഷമുള്ള മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഇതാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടള്ളത്.

വെക്കേഷന്‍ ആഘോഷത്തിലാണ്

കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിച്ചതിനു ശേഷം ലാല്‍ജോസ് ചിത്രത്തിന്റെ സെറ്റിലേക്കാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. സിനിമയില്‍ വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. കോളേജ് പ്രൊഫസറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.

ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നു

മോഹന്‍ലാലും ലാല്‍ ജോസും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന ഭയങ്കര കാമുകന്‍ മാറ്റി വെച്ചാണ് ലാല്‍ജോസ് ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയെന്നുള്ളത് ഏതൊരു സംവിധായകന്‍റേയും സ്വപ്നമാണ്.

അങ്കമാലിക്കാരി ലിച്ചി മോഹന്‍ലാലിന്‍റെ നായികയാവുന്നു

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ലിച്ചി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുള്ള . അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

തലസ്ഥാന നഗരിയില്‍ മേയ് 15 ന് തുടങ്ങും

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ലിച്ചി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടുള്ള . അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

കോളേജ് പ്രിന്‍സിപ്പലായി മോഹന്‍ലാല്‍

വ്യത്യസ്തമായ രണ്ട് ഭാവങ്ങളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത് ഒരു നീണ്ട ജീവിതകാലമല്ല. താടി വളര്‍ത്തിയ മുഖമായിരിക്കും കഥാപാത്രത്തിന് എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പോലെ ആയിരിക്കില്ല. മറ്റൊരു ലുക്ക് ക്ലീന്‍ ഷേവും ആയിരിക്കുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

ഒടിയന്റെ പ്രധാന ലൊക്കേഷന്‍

തിരുവനന്തുപുരം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടത്താന്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. ലാല്‍ജോസ് ചിത്രത്തിനു ശേഷം വി എ ശ്രീകുമാര്‍ മേനോന്റെ ഒടിയനിലാമ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തില്‍ വേ,മിടുന്ന പ്രമുഖര്‍. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് ഒടിയന്റെ പ്രദാന ലൊക്കേഷന്‍.

English summary
It's been a gruelling few months for Mohanlal - hopping from sets to sets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam