For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയും എംപിയുമായ സുമലത അംബരീഷിന് കോവിഡ്! പരിശോധനാ ഫലം പുറത്ത്‌,

  |

  തെന്നിന്ത്യന്‍ നടിയും കര്‍ണാടക എംപിയുമായ സുമതലത അംബരീഷിന് കൊറോണ സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ നാലിന് ചെറിയ തലവേദന അനുഭവപ്പെട്ടെന്നും അത് മണിക്കൂറോളം തുടര്‍ന്നെന്നും നടി പറയുന്നു. എന്റെ മണ്ഡലത്തില്‍ ഞാന്‍ നിരന്തരം ഇടപഴകുകയും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതിനാല്‍ കൊറോണ ടെസ്റ്റിന് വിധേയയായിരുന്നു.

  sumalatha

  അതിന്‌റെ ഫലം ഇന്ന് പോസിറ്റീവ് ആയി. അതിനാല്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് അത്യാവശ്യ ചികിത്സ നേടി വീട്ടിനുള്ളിലാണ്. രോഗപ്രതിരോധ ശേഷി എന്നില്‍ ശക്തമാണ്, നിങ്ങളുടെ അനുഗ്രഹങ്ങള്‍ എന്നില്‍ ഉള്ളതിനാല്‍ ഉടന്‍ സുഖപ്പെടുമെന്ന് കരുതുന്നു. ഇതിനകം എന്നെ കണ്ടുമുട്ടിയ ആളുകളുടെ വിശദാംശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.

  നിന്റെ തമാശകള്‍ കേട്ട് എനിക്ക് ഇനിയും ചിരിക്കണം! സുശാന്തിനെക്കുറിച്ച് വികാരധീനയായി സഞ്ജന

  എന്നെ ഈയടുത്ത് സന്ദര്‍ശിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ദയവായി കോവിഡ് ടെസ്റ്റിന് വിധേയരാകണം. സുമതലത അംബരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. അഭിനയരംഗത്ത് സജീവമല്ലെങ്കിലും നിലവില്‍ കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലം എംപിയാണ് നടി. പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സുമലത.

  ഗ്ലാമറസ് മേക്കോവറില്‍ നിഖില വിമല്‍! നാടന്‍ ലുക്ക് ഉപേക്ഷിച്ച് നടി! കമന്റുകളുമായി ആരാധകര്‍

  മോഹന്‍ലാല്‍ ചിത്രത്തിലെ ക്ലാര ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലെല്ലാം തിളങ്ങിയ നടിയാണ് സുമലത. എണ്‍പതുകളില്‍ സജീവമായി അഭിനയിച്ചിരുന്ന സുമലത ജനിച്ചത് ചെന്നൈയിലാണ്. മലയാളത്തില്‍ സുമലത ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്.

  ഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി! സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ജിനു എബ്രഹാം

  തൂവാനത്തുമ്പികള്‍ക്ക് പുറമെ ന്യൂഡല്‍ഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ മലയാള ചിത്രങ്ങള്‍ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. തന്റെ പതിനഞ്ചാം വയസില്‍ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതിനു ശേഷമാണ് നടി ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. 1991ലാണ് സുമലത വിവാഹിതയാകുന്നത്. പ്രശസ്ത കന്നഡ ചലച്ചിത്രനടന്‍ അംബരീഷാണ് സുമലതയുടെ ഭര്‍ത്താവ്.

  അദിതിയുടെ ആദ്യ മലയാള ചിത്രം മമ്മൂട്ടിക്കൊപ്പം! വര്‍ഷങ്ങള്‍ക്കുമുമ്പുളള സിനിമയെക്കുറിച്ച് നടി

  Read more about: sumalatha
  English summary
  Mohanlal Heroine Sumalatha Ambareesh Tests Positive For Coronavirus
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X