»   » 3ഡിയില്‍ മോഹന്‍ലാല്‍ തന്നെ താരം

3ഡിയില്‍ മോഹന്‍ലാല്‍ തന്നെ താരം

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡില്‍ നിന്നുള്ള ത്രീഡിപ്പനി മലയാള സിനിമയെയും പിടികൂടുകയാണ്. ത്രിമാനസാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഒരുപിടി സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. വിനയന്റെ ഡ്രാക്കുളയും രക്തരക്ഷസ്സും മമ്മൂട്ടി-പൃഥ്വി ടീമിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം വരെ 3ഡിയിലാവും തിയറ്ററുകളിലെത്തുക.

അതേസമയം പഴയസിനിമകള്‍ പൊടിത്തട്ടിയെടുത്ത് 3ഡിയില്‍ റീറിലീസ് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ സിനിമകള്‍ക്കാണ് ഡിമാന്റ് എന്നതാണ് മറ്റൊരു പ്രത്യേകത.

ലാല്‍-പ്രിയന്‍ ടീമിന്റെ കിലുക്കം 3ഡിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് ഏതാനും ദിവസം മുമ്പാണ്. ഇതിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും 3ഡിയിലേക്ക് മാറ്റാനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ലാലിന്റെ കരുത്തുറ്റ സിനിമകളിലൊന്നായ സ്ഫടികമാണ് 3ഡിയാക്കാന്‍ നീക്കം നടക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടകത്തിലെ മോഹന്‍ലാലിന്റെ എക്കാലത്തെയും കരുത്തുറ്റ വേഷങ്ങളിലൊന്നാണ്.

കിലുക്കം 3ഡിയിലേക്ക് മാറ്റുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അനുവാദം ഒരു സംഘം തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുവാദം നല്‍കേണ്ടത് നിര്‍മാതാവായ മോഹനാണെന്ന് സംഘത്തെ അറിയിച്ചുവെന്ന് പ്രിയന്‍ പറഞ്ഞു. ഇതുമാത്രമല്ല മലയാളത്തിലെ മറ്റുപല വമ്പന്‍ ഹിറ്റുകളും 3ഡിയിലേക്ക് മാറ്റാന്‍ ഇവര്‍ക്ക് ആലോചനയുണ്ടെന്നും പ്രിയന്‍ വ്യക്തമാക്കുന്നു.

English summary
Mollywood is smitten by the 3D bug. While a few filmmakers have already announced their projects in 3D, talks are on for yesteryear hits to be converted into 3D.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam