»   » മൈ ഫാമിലിയില്‍ മോഹന്‍ലാല്‍

മൈ ഫാമിലിയില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal

സൂപ്പര്‍സ്റ്റാറിന്റെ ഇതുവരെ കാണാത്തൊരു മുഖം... തന്റെ പുതിയ ചിത്രമായ മൈ ഫാമിലിയില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നതിങ്ങനെ. മമ്മി ആന്റ് മീ, മൈ ബോസ് എന്നീ തുടരന്‍ ഹിറ്റുകള്‍ക്ക് ശേഷമാണ് ജിത്തു മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്.

തന്റെ മുന്‍സിനിമകളിലേത് പോലെ സ്ത്രീകള്‍ക്ക പ്രധാന്യമുള്ള സിനിമയായിരിക്കും മൈ ഫാമിലിയെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ പ്രധാനപ്പെട്ട രണ്ട് സ്ത്രീ കഥാപാത്രങ്ങളുണ്ടാവും. മമ്മി ആന്റ് മീയിലും മൈ ബോസിലും അത്തരം കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജിത്തു ചൂണ്ടിക്കാണിയ്ക്കുന്നു.

കുടുംബത്തിന് വേണ്ടി ജീവിയ്ക്കുന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്നത്. ഇതുപോലുള്ള സിനിമകള്‍ മുമ്പ് വന്നിട്ടുണ്ടെങ്കിലും മൈ ഫാമിലിയുടെ ട്രീറ്റ്‌മെന്റ് മുമ്പൊരിയ്ക്കലും കാണാത്തതായിരിക്കുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്.

താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന മൈ ഫാമിലിയുടെ ചിത്രീകരണം ഈ വര്‍ഷാവസാനത്തോടെ മാത്രമേ തുടങ്ങൂ. ഇതിന് മുമ്പ് പൃഥ്വിയും മിയയും പ്രധാനകഥാപാത്രങ്ങളാവുന്ന മെമ്മറീസ് പൂര്‍ത്തിയാക്കാനാണ് ജിത്തുവിന്റെ പ്ലാന്‍.

English summary
Director Jeethu Joseph will now team up with Mohanlal for yet another family entertainer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam