»   » ലൂസിഫറിന് മുന്നേ പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍? അതും പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാനില്‍!

ലൂസിഫറിന് മുന്നേ പൃഥ്വിരാജിനൊപ്പം മോഹന്‍ലാല്‍? അതും പൃഥ്വിരാജിന്റെ പെരുന്നാള്‍ ചിത്രം ടിയാനില്‍!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തില്‍ ആരാധകര്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് ഒരു മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം. മമ്മൂട്ടിക്കൊപ്പം പൃഥ്വി എത്തിയ പോക്കരിരാജ വന്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാല്‍ പൃഥ്വി കൂട്ടുകെട്ടില്‍ ആരാധകര്‍ ഒരു ചിത്രത്തേക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ടിയാനില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

Mohanlal in Prithviraj

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ആദ്യ വാര്‍ത്തകളിലൊന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. നടനായിട്ടല്ല മോഹന്‍ലാല്‍ ചിത്രത്തിലെത്തുക, പകരം മോഹന്‍ലാലിന്റെ ശബ്ദമായിരിക്കും. ചിത്രത്തിന്റെ തുടക്കത്തിലെ നരേഷന്‍ മോഹന്‍ലാലിന്റെ ശബ്ദത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tiyaan

മഞ്ജുവാര്യര്‍ നായികയായി എത്തിയ സൈറ ബാനു എന്ന ചിത്രത്തിന്റെ തുടക്കം നരേഷന്‍ അവതരിപ്പിച്ചത് മോഹന്‍ലാലിന്റെ ശബ്ദത്തിലായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് തിരക്കഥ ഒരുക്കുന്നതും മുരളി ഗോപിയാണ്. പെരുന്നാള്‍ റിലീസായ തിയറ്ററിലെത്തുന്ന ടിയാന്‍ ജൂണ്‍ 29ന് തിയറ്ററിലെത്തും. ഉത്തേരന്ത്യയില്‍ നടന്ന ജാതി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള സിനിമയ്ക്ക് വേണ്ടി യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. 

English summary
The multistarrer Tiyaan is gearing up for a wide release this Eid season. Tiyaan, one of the most awaited Malayalam movies of the year, is all set to hit screens on June 29. As per the latest reports, superstar Mohanlal is also part of this big budget movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X