»   » മോഹന്‍ലാലിനൊപ്പം ആസിഫും ഫഹദും

മോഹന്‍ലാലിനൊപ്പം ആസിഫും ഫഹദും

Posted By:
Subscribe to Filmibeat Malayalam
Fahad-Mohanlal-Asif
ജവാന്‍ ഓഫ് വെള്ളിമല ഒരുക്കിയ അനൂപ് കണ്ണന് ശേഷം ലാല്‍ജോസിന്റെ മറ്റൊരു ശിഷ്യന്‍ കൂടി സംവിധാനരംഗത്ത് ഹരിശ്രീ കുറിയ്ക്കാനൊരുങ്ങുന്നു. ദീര്‍ഘകാലം ലാല്‍ജോസിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായി സലാം പാലപ്പെട്ടിയാണ് സ്വതന്ത്രസംവിധായകനാവുന്നത്. മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മില്‍ വരെ ലാല്‍ജോസിനൊപ്പം സഹസംവിധായകനായിരുന്നു സലാം പാലപ്പെട്ടി.

മോളിവുഡിലെ വമ്പന്‍ താരനിരയെ അണിനിരത്തി അരങ്ങേറാനുള്ള ഭാഗ്യമാണ് ഈ നവാഗതനെ തേടിയെത്തുന്നത്. റെഡ് വൈന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് സാക്ഷാല്‍ മോഹന്‍ലാലാണ്.ഫഹദ് ഫാസിലും ആസിഫ് അലിയും ലാലിനൊപ്പം സിനിമയിലുണ്ടാവും. ഇതാദ്യമായണ് ഒരു ചിത്രത്തില്‍ മൂന്നുപേരും ഒരുമിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷംമോഹന്‍ലാല്‍ ഒരു പുതുമുഖ സംവിധായകന് ഡേറ്റ് നല്‍കുന്നതെന്ന പ്രത്യേകതയും റെഡ് വൈന് സ്വന്തമാണ്.

ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ ഗിരീഷ് ലാലാണ് റെഡ്‌വൈന്‍ നിര്‍മിക്കുന്നത്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്. മാമന്‍ കെ.രാജനാണ് രചന. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. എഡിറ്റിങ് രഞ്ജന്‍ എബ്രഹാമാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ വയനാടും കോഴിക്കോടുമാണ്.

English summary
After Anoop Kannan another Lal Jose associate, Salam Palappetty, is getting ready to make his debut with the film titled Red Wine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam