»   » കൂതറയില്‍ മോഹന്‍ലാലും?

കൂതറയില്‍ മോഹന്‍ലാലും?

Posted By:
Subscribe to Filmibeat Malayalam
mohan lal
സെക്കന്റ് ഷോയെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ഗൗതമി നായര്‍ തുടങ്ങിയ പുതുമുഖങ്ങളെ മലയാളത്തിന് സമ്മാനിച്ച ശ്രീനാധ് രാജേന്ദ്രന്‍ രണ്ടാമത്തെ ചിത്രമൊരുക്കാനായി വലിയൊരു ഇടവേളയാണ് എടുത്തത്.

'കൂതറ'യെന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രത്തില്‍ ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മനു എന്നിവരെയാണ് ശ്രീനാഥ് അണിനിരത്തുന്നത്. വിനി വിശ്വലാല്‍ ആണ് 'കൂതറ'യുടെ രചന നിര്‍വഹിക്കുന്നത്.

യുവതാരങ്ങള്‍ക്കൊപ്പം സൂപ്പര്‍താരം മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു മുഴുനീള വേഷം ചെയ്യാനല്ല ലാല്‍ എത്തുന്നത്. മറിച്ച് കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു സുപ്രധാന അതിഥി കഥാപാത്രത്തെയാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ലാലിന്റെ സാന്നിധ്യം വരുന്നതോടോ കൂതറയ്ക്ക് കൂടുതല്‍ ശ്രദ്ധ കൈവരുമെന്ന കാര്യമുറപ്പാണ്. മാത്രമല്ല ഈ വാര്‍ത്താപ്രാധാന്യം പ്രേക്ഷകര്‍ക്ക് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിക്കാനും ഇടയാക്കും. ചിത്രത്തിന്റെ ഷൂട്ടിങ് എന്നു തുടങ്ങുമെന്നകാര്യം സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല.

English summary
Super Star Mohanlal to be appear in Sreenath Rajendran's second movie Koothara, with Asif Ali, Vineeth Sreenivasan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam