»   » ഗഗ്നം സ്‌റ്റൈലുമായി മോഹന്‍ലാല്‍ വരുന്നു

ഗഗ്നം സ്‌റ്റൈലുമായി മോഹന്‍ലാല്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളികളായ താരങ്ങള്‍ ആകെ തിരക്കിലാണ്, പലചിത്രങ്ങളുടെയും ചിത്രീകരണജോലികള്‍ മാറ്റിവച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് പരിപാടികള്‍ക്കായുള്ള പരിശീലനത്തിലാണ് താരങ്ങളെല്ലാം. പതിവുപോലെ ഡാന്‍സ് നമ്പറുകളുമായി മോഹന്‍ലാലുമുണ്ട് അമ്മ പരിപാടിയ്ക്ക്. ഇത്തവണ മോഹന്‍ലാല്‍ അരങ്ങിലെത്തിക്കുന്നത് ഇതിനകം തന്നെ ട്രെന്‍ഡ് ആയി മാറിയ കൊറിയന്‍ പോപ് താരം പിഎസ് വൈയുടെ ഗഗ്നം സ്റ്റൈല്‍ എന്ന ഗാനമാണ്.

mohanlal

ഗാനത്തോടും പാട്ടുകാരനോടുമുള്ള താല്‍പര്യമാണേ്രത ഗഗ്നം സ്റ്റൈല്‍ പരീക്ഷിയ്ക്കാന്‍ ലാലിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഗഗ്നം സ്റ്റൈലിന് താന്‍ ചുവടുവെയ്ക്കുന്നുണ്ടെന്നകാര്യം ലാല്‍ തന്നെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. താനീ ഗാനവും നൃത്തവും നന്നായി ആസ്വദിക്കുന്നുണ്ടെന്നും ലാല്‍ പറയുന്നുണ്ട്.

എന്തായാലും ലാലിന്റെ ഗഗ്നം സ്‌റ്റൈല്‍ അമ്മ ഷോയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാകുമെന്നതില്‍ സംശയമില്ല. നെറ്റിലൂടെ ഇക്കാര്യം ലാല്‍ പുറത്തുവിട്ടതോടെ ആരാധകര്‍ അഭിപ്രായപ്രകടനങ്ങളും പ്രോത്സാഹനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ കൊച്ചിയിലും ഷാര്‍ജയിലുമാണ് അമ്മയുടെ സ്റ്റേജ് പരിപാടികള്‍ അരങ്ങേറുന്നത്.

English summary
Superstar Mohanlal will be seen dancing to the famous Gangnam style on AMMA shows. And the star is mighty impressed with PSY, 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam