»   » '70കാരനായ മമ്മൂട്ടി കൊച്ചുമക്കളുടെ കൂടെ ആടിപ്പാടുന്നത് സ്വീകാര്യമല്ല, മോഹന്‍ലാലിനെയാണ് എനിക്കിഷ്ടം'

'70കാരനായ മമ്മൂട്ടി കൊച്ചുമക്കളുടെ കൂടെ ആടിപ്പാടുന്നത് സ്വീകാര്യമല്ല, മോഹന്‍ലാലിനെയാണ് എനിക്കിഷ്ടം'

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ ഇഷ്ട സിനിമകളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം സൗണ്ട് ഓഫ് മ്യൂസിക്കാണ്. മലയാളത്തില്‍ കമലിന്റെ സിനിമകള്‍ ഇഷ്ടമാണ് എന്നും ഏറ്റവും ഇഷ്ടം രാപ്പകലാണെന്നും ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പത്മനാഭന്‍ പറഞ്ഞു.

ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല, ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല: ശോഭന

നെഗറ്റീവ് മെസേജ് ഒന്നും സിനിമയില്‍ കൊണ്ടുവരാത്ത ഒരു സംവിധായകനാണ് കമല്‍. അതുപോലെ തന്നെ രഞ്ജിത്തിന്റെ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ മലയാളത്തിന്റെ ക്ലാസിക്കാണെന്നാണ് എന്റെ വിശ്വാസം. ദിലീഷ് പോത്തന്റെ തൊണ്ടിമൊതലും ദൃക്‌സാക്ഷിയും ബെസ്റ്റല്ലേ എന്നും പത്മനാഭന്‍ ചോദിയ്ക്കുന്നു.

t-padmanabhan-mammootty-mohanlal

സുരഭി ലക്ഷ്മിയാണ് എനിക്ക് ഇഷ്ടപ്പെട്ട നടി. മോഹന്‍ലാല്‍ ഇഷ്ടപ്പെട്ട നടനാണെന്നും കഥാകൃത്ത് വെളിപ്പെടുത്തുന്നു. മമ്മൂട്ടിയും വളരെ ഇഷ്ടപ്പെട്ട നടനാണ്. എന്നുകരുതി എഴുപതാം വയസില്‍ അവര്‍ കൊച്ചുമക്കളുടെ പ്രായത്തിലുളള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും സ്വീകാര്യമല്ല. അവരൊക്കൊ ഒന്നാന്തരം നടന്മാരാണ്. എങ്കിലും മലയാള സിനിമയുടെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരും കൂടിയാണ്- ടി പത്മനാഭന്‍ പറഞ്ഞു

English summary
Mohanlal is my favorite actor says T Padmanabhan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam