»   » എനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍; നസറുദ്ദീന്‍ ഷാ

എനിക്കേറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍; നസറുദ്ദീന്‍ ഷാ

Written By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ നാസറുദ്ദീന്‍ ഷാ പറയുന്നു, മലയാളത്തില്‍ തന്റെ ഇഷ്ട നടന്‍ മോഹന്‍ലാലാണെന്ന്. മമ്മൂട്ടിയുടെ പൊന്തന്‍മാട എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നാസറുദ്ദീന്‍ ഷാ എത്തിയിരുന്നു. മലയാളത്തില്‍ ഇഷ്ടനടന്മാരുണ്ടോ എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെയാണ് അദ്ദേഹം മോഹന്‍ലാലിന്റെ പേര് പറഞ്ഞത്.

വിവാഹം കഴിഞ്ഞ സമയത്ത് കേരളം മുഴുവന്‍ യാത്ര ചെയ്തിരുന്നു. നാസറുദ്ദീന്റെ സഹോദരന് കൊരട്ടിയിലായിരുന്നു ജോലി. യാത്രയ്ക്കിടയില്‍ എപ്പോഴോ നെടുമുടി വേണു അഭിനയിച്ച ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടു. അദ്ദേഹത്തിന്റെ പേരിനോട് തോന്നിയ കൗതുകം കാരണം ആ സിനിമ കണ്ടു. എത്ര മനോഹരമായിട്ടാണ് അദ്ദേഹം അഭിനയിച്ചിരിയ്ക്കുന്നത് - നസാറുദ്ദീന്‍ ഷാ പറയുന്നു.

naseeruddin-shah-mohanlal

മലയാളത്തില്‍ ഏറ്റവും ഒടുവില്‍ കണ്ട ചിത്രം കുട്ടിസ്രാങ്കാണ്. പൊന്തന്‍മാടയ്ക്ക് ശേഷം ജബ്ബാര്‍ പട്ടേലിന്റെ സിനിമയ്ക്ക് വേണ്ടി വര്‍ക്കലയില്‍ എത്തിയിരുന്നു. ആ ചിത്രം റിലീസായിട്ടില്ല. മലയാളിയായ അനൂപ് കുര്യാന്‍ സംവിധാനം ചെയ്യുന്ന വെയിറ്റിങ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആരുമറിയാതെ കൊച്ചിയിലെത്തിയ വിവരവും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നാസറുദ്ദീന്‍ ഷാ പറഞ്ഞു.

English summary
Mohanlal is my most favorite Malayalam actor, says Naseeruddin Shah

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam