»   » 'ഹീറോ'സിനെ സ്വാഗതം ചെയ്തും പ്രശംസിച്ചും മോഹന്‍ലാല്‍

'ഹീറോ'സിനെ സ്വാഗതം ചെയ്തും പ്രശംസിച്ചും മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

നവാഗതരായ സൂരജ് പഞ്ചോളിയെയും ആദിത്യ ഷെട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ബോളിവുഡ് സിനിമയാണ് ഹീറോ. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്.

ബോളിവുഡിലെ പല പ്രമുഖ താരങ്ങളും സിനിമയെയും സിനിമയിലെ നവാഗതരായ അഭിനേതാക്കളെയും പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. അക്കൂട്ടിലിതാ മലയാളത്തിലെ സൂപ്പര്‍സറ്റാര്‍ മോഹന്‍ലാലും.

mohanlal-hero

ഫേസ്ബുക്കിലൂടെയാണ് ലാല്‍ ഹീറോയിലെ ഹോറോസിനെ പ്രശംസിച്ചത്. ചിത്രത്തിലെ നായികയും നായകനും സിനിമ വലിയൊരു വിജമാക്കി തീര്‍ത്തെത്തുന്നു പറഞ്ഞുകൊണ്ട് അവരെ ഇന്റസ്ട്രിയിലേക്ക് ലാല്‍ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

സല്‍മാന്‍ ഖാന്‍നാണ് ഹീറോ നിര്‍മിച്ചിരിയ്ക്കുന്നത്. 1983 ല്‍ സുഭാഷ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്കാണ് ഹീറോ. ജാക്കി ഷറോഫും മീനാക്ഷി ശേഷാദ്രിയും മുഖ്യവേഷത്തിലെത്തിയ ചിത്രം അക്കാലത്തെ ഹിറ്റായിരുന്നു.

English summary
Bollywood movie Hero starring Sooraj Pancholi and Athiya Shetty have been receiving positive reviews ever since the movie hit the screens last week.And now, none other than Malyalam superstar Mohanlal has praised the duo for their acting debut.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam