»   » മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്ന നായന്‍ നായര്‍ സാന്റെ ബജറ്റ് എത്രയാണെന്ന് അറിയാമോ?

മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്ന നായന്‍ നായര്‍ സാന്റെ ബജറ്റ് എത്രയാണെന്ന് അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴവും അതിന് പിന്നാലെ പ്രഖ്യാപിച്ച നായര്‍ സാനും. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

നേരത്തെ മോഹന്‍ലാലും ജാക്കിച്ചാനും ഒരുമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ട് പോയി. ഇപ്പോഴിതാ നായര്‍ സാന്‍ യാഥാര്‍ത്ഥ്യമാകുകയാണ്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ആല്‍ബേര്‍ട്ട് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ആല്‍ബേര്‍ട്ട് ആന്റണി ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് പറയുകയുണ്ടായി. 400 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ് എന്നാണ് പറയുന്നത്.

നായര്‍ സാന്‍ എന്ന് കേട്ട് തുടങ്ങിയത്

2009ലാണ് നായര്‍ സാനിന്റെ പ്രഖ്യാപനം നടക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെയും ജാക്കിച്ചാന്റെയും ഡേറ്റ് ഒത്ത് ചേരാത്തതാണ് ചിത്രം ഇതുവരെ നീണ്ട് പോകാന്‍ കാരണമായി പറയുന്നത്. ചിത്രം സാധ്യമാകുന്നതോടെ മോഹന്‍ലാലിന്റെ താരപദവി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും.

എന്താണ് മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്ന നായര്‍ സാന്‍

ബ്രിട്ടീഷ് കൊളോണിയലിസത്തിന് എതിരെ പടപൊരുതിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജം പകര്‍ന്ന തീപ്പൊരി പോരാളിയായിട്ടാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അയ്യപ്പന്‍ നായരാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജപ്പാന്‍ ആയോധന കലയിലെ ആചാര്യനായി ജാക്കിച്ചാനും എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിജയം

2016 വര്‍ഷം മോഹന്‍ലാലിന്റെ ഭാഗ്യം വര്‍ഷം തന്നെയായിരുന്നു. ഒപ്പം, ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയങ്ങള്‍. മുടങ്ങി കിടന്ന നായര്‍ സാന്‍ എന്ന ചിത്രം ഉയര്‍ത്തെഴുന്നേല്‍ക്കാനും കാരണം ഇതു തന്നെയായിരുന്നു. ലോക പ്രേക്ഷക ശ്രദ്ധ നേടിയ മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ഒരുക്കുന്ന ചിത്രത്തിനും നായര്‍ സാനും അന്താരാഷ്ട്ര തലത്തില്‍ മാര്‍ക്കറ്റ് കീഴടക്കാന്‍ കഴിയുമെന്നതുക്കൊണ്ട് തന്നെയാണ്.

റിലീസ് കാത്ത് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍

പുലിമുരുകന് ശേഷം തിയറ്ററില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഡിസംബറില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സിനിമാ സമരത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

English summary
Mohanlal-Jackie Chan's Nair San With A 400-Crore Budget!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam