»   » ഈ കൈയ്യൊന്ന് ചേര്‍ത്ത് പിടിച്ച് ചുംബിച്ചോട്ടെ, മോഹന്‍ലാലും ജഗതിയും വീണ്ടും ഒന്നിച്ചപ്പോള്‍, ഫോട്ടോസ്

ഈ കൈയ്യൊന്ന് ചേര്‍ത്ത് പിടിച്ച് ചുംബിച്ചോട്ടെ, മോഹന്‍ലാലും ജഗതിയും വീണ്ടും ഒന്നിച്ചപ്പോള്‍, ഫോട്ടോസ്

Posted By: ഗൗതം
Subscribe to Filmibeat Malayalam


മലയാള സിനിമയില്‍ മോഹന്‍ലാലും നടന്‍ ജഗതി ശ്രീകുമാറും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. മോഹന്‍ലാലിന് അമ്പിളി ചേട്ടനോടുള്ള സ്‌നേഹവും സ്‌നേഹവും തിരിച്ചുള്ള സ്‌നേഹവുമെല്ലാം സിനിമാക്കാര്‍ക്ക് അറിയാവുന്നതാണ്.

അടുത്തിടെ ഇരുവരും വീണ്ടും കൈ കോര്‍ത്തു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ദി കംപ്ലീറ്റ് ആക്ടറിന്റെ പുതിയ രൂപം പ്രകാശനം ചെയ്യുന്ന ചടങ്ങിന് വേണ്ടിയാണ് ജഗതിയും എത്തിയത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിനെയും ജഗതിയെയും പൊതു വേദിയില്‍ വച്ച് ആരാധകര്‍ കാണുന്നത്. ചടങ്ങില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും ജഗതിയുടെയും ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം.

മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒത്തിരി ചിത്രങ്ങള്‍ മോഹന്‍ലാല്‍-ജഗതി ശ്രീകുമാര്‍ കൂട്ടുക്കെട്ടില്‍ ഉണ്ടായിട്ടുണ്ട്. അസാധാരണമായ കോമഡി ചിത്രങ്ങളാണ് ഇരുവരുടെയും സൗഹൃദത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത്.

ചില ചിത്രങ്ങള്‍

കിലുക്കം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, യോദ്ധാ, മിന്നാരം, നരസിംഹം തുടങ്ങിയവയെല്ലാം മോഹന്‍ലാലും ജഗതിയും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളാണ്. ബി ഉണ്ണികൃഷ്ണന്റെ ക്രൈം ത്രില്ലര്‍ ഗ്രാന്റ്മാസ്റ്ററിന് വേണ്ടിയാണ് ഇരുവരും ഒടുവിലായി കൈ കോര്‍ത്തത്.

ദി കംപ്ലീറ്റ് ആക്ടര്‍

2009ല്‍ ദി കംപ്ലീറ്റ് ആക്ടറിനെ പ്രകാശനം ചെയ്തതും ജഗതി ശ്രീകുമാറായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങ്. ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള മറ്റ് താരങ്ങളും പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്തവര്‍

തിരുവനന്തപുരത്ത് വെച്ച് നടന്ന ദി കംപ്ലീറ്റ് ആക്ടറിന്റെ ലോഞ്ചിങ് ചടങ്ങില്‍ മലയാളത്തിലെ മറ്റ് സിനിമാ താരങ്ങളും പങ്കെടുത്തു. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു, നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍, നിര്‍മ്മാതാവ് എം രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

സംഗീത പരിപാടി

ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയും ചടങ്ങിന് കൊഴുപ്പ് കൂട്ടി. ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ പങ്ക് വയ്ക്കാനുള്ള അവസരവും ഇപ്പോള്‍ വെബ്‌സൈറ്റിലുണ്ട്. മോഹന്‍ലാല്‍ വിവിധ സിനിമകള്‍ക്ക് വേണ്ടി ഉപയോഗിച്ച വസ്ത്രങ്ങളും ആഭരണങ്ങളും മോഹന്‍ലാലിന്റെ കൈയ്യൊപ്പോട് കൂടിയ സാധനങ്ങളും ഇനി മുതല്‍ സൈറ്റില്‍ ലഭ്യമാണ്.

English summary
Mohanlal & Jagathy Sreekumar Back Together!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam