»   » മോഹന്‍ലാല്‍ വീണ്ടും കോമഡി ട്രാക്കിലേക്ക്

മോഹന്‍ലാല്‍ വീണ്ടും കോമഡി ട്രാക്കിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohan Lal
മോഹന്‍ലാല്‍ വീണ്ടും കോമഡി ചിത്രങ്ങളുടെ ട്രാക്കിലേക്കു മാറുകയാണ്. സിദ്ധിഖിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാനു ശേഷം ലാല്‍ അഭിനയിക്കുന്നത് ജോണി ആന്റണിയുടെ ആറു മുതല്‍ 60 വരെയില്‍. സിബി കെ. തോമസ്-ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ കണ്ണൂരില്‍ തുടങ്ങും. ആദ്യമായാണ് ലാലും ജോണി ആന്റണിയും ഒന്നിക്കുന്നത്.

ഇപ്പോള്‍ സലാം ബാപ്പുവിന്റെ റെഡ് വൈന്‍, സിദ്ധിഖിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നിവയിലാണ് ലാല്‍ അഭിനയിക്കുന്നത്. ഇതില്‍ സിദ്ധിഖിന്റെ ചിത്രം പൂര്‍ണമായും കോമഡി ട്രാക്കിലാണ് മുന്നേറുന്നത്. വിയറ്റ്‌നാം കോളനിക്കു ശേഷം ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രത്തില്‍ ജയഭാരതിയുടെ മകന്‍ ക്രിഷും വ്യത്യസ്തമായൊരു വേഷംചെയ്യുന്നുണ്ട്. സിദ്ധിഖ് ചിത്രങ്ങളിലെ പതിവു തമാശയും ഗാനവുമൊക്കെ ഇതിലും ഉണ്ടാകും.

ഇതു പൂര്‍ത്തിയായാലുടന്‍ ലാല്‍ ജോണിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ദിലീപിനെയും മമ്മൂട്ടിയെയും വച്ച് നിരവധി കോമഡി ചിത്രങ്ങളൊരുക്കിയിട്ടുള്ള ജോണി ഏറെക്കാലത്തിനു ശേഷമാണ് സിബി- ഉദയ്് ടീമിന്റെ തിരക്കഥ ആശ്രയിക്കുന്നത്.

കഴിഞ്ഞവര്‍ഷം ജോണി ചെയ്ത രണ്ടുചിത്രങ്ങളും വന്‍ പരാജയമായിരുന്നു. പൃഥ്വി നായകനായ മാസ്റ്റേഴ്‌സ്, മമ്മൂട്ടിയുടെ താപ്പാന എന്നിവ ബോക്‌സ് ഓഫിസില്‍ തകര്‍ന്നത് ജോണിക്ക് വന്‍ തിരിച്ചടിയാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ തുടങ്ങേണ്ടതായിരുന്നു ലാല്‍ ചിത്രം. എന്നാല്‍ രണ്ടു ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ജോണി ലാല്‍ പ്രൊജക്ട് നീട്ടിവച്ചത്.

കോമഡി നന്നായി ചെയ്യാന്‍ കഴിയുന്ന താരമാണ് ലാല്‍. അത് നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന സംവിധായകനാണ് ജോണി. കോമഡി ഏറ്റവും മികച്ചതായി എഴുതാന്‍ കഴിയുന്ന തിരക്കഥാകൃത്തുക്കളും. എന്തുകൊണ്ടും ആറു മുതല്‍ 60 വരെ കോമഡിയുടെ താരോല്‍സവമാകുമെന്നതില്‍ സംശയം വേണ്ട. ഇപ്പോള്‍ ദിലീപ് മാത്രമേ മലയാളത്തില്‍ കോമഡി ചിത്രങ്ങള്‍ കൂടുതല്‍ ചെയ്യുന്നുള്ളൂ. ജയറാം കോമഡിയുടെ ട്രാക്ക് ഉപേക്ഷിച്ച് കുടുംബചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്തരമൊരവസ്ഥയില്‍ ലാല്‍ ചിത്രം വന്‍ വിജയമാകും.

English summary
Lately, megastar Mohanlal's projects are being tweaked to match the taste of the audience and the latest in the list is Johny Anthony's next project,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam