»   »  ഒടിയന് ഇടവേള നല്‍കി മോഹന്‍ലാല്‍ മുംബൈയിലേക്ക്, കൂടെ മീനയും തൃഷയും,പുതിയ സിനിമയുടെ വിശേഷങ്ങളിതാ!

ഒടിയന് ഇടവേള നല്‍കി മോഹന്‍ലാല്‍ മുംബൈയിലേക്ക്, കൂടെ മീനയും തൃഷയും,പുതിയ സിനിമയുടെ വിശേഷങ്ങളിതാ!

Posted By:
Subscribe to Filmibeat Malayalam

ഒടിയന്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുകയാണെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബോളിവുഡ് സംവിധായകനായ സന്തോഷ് വര്‍മ്മയുടെ ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി 30 ദിവസമാണ് താരം നല്‍കിയിട്ടുള്ളതെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍.

പ്രണവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കുന്നത്, ആദി പ്രതീക്ഷ നിലനിര്‍ത്തുമോ? ആശങ്കയോടെ ആരാധകര്‍!

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുക. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിനെക്കുറിച്ച് മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചിട്ടുള്ളത്. മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോളിവുഡ് സംഘത്തിനൊപ്പമാണ് ഇത്തവണ താരം എത്തുന്നതെന്നതാണ് പ്രധാന സവിശേഷത.

ബോളിവുഡ് പ്രവര്‍ത്തകരോടൊപ്പം

ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച് പരിചയമുള്ളവരോടൊപ്പമാണ് ഇത്തവണ മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റേതായ മികവ് സിനിമയ്ക്കുണ്ടാവുമെന്ന് എന്തായാലും ഉറപ്പിക്കാം.

മലയാളത്തിലെത്തുമ്പോള്‍

രണ്ട് ബോളിവുഡ് ചിത്രം അജോയ് വര്‍മ്മയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനൊപ്പമുണ്ട്.

നായികയായി എത്തുന്നത്

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും മീനയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. മറ്റൊരു പ്രധാന കഥാപാത്രമായി ത്രിഷയും എത്തുന്നുണ്ട്.

ചിത്രീകരണം തുടങ്ങി

മുംബൈയില്‍ വെച്ചാണ് സിനിമയ്ക്ക് തുടക്കമിട്ടത്. പൂനൈ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. മേയ് ആദ്യം സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് അണിറപ്രവര്‍ത്തകരുടെ പദ്ധതി.

ആകാംക്ഷയിലാണെന്ന് മോഹന്‍ലാല്‍

നടനെന്ന നിലയില്‍ തന്നെ വല്ലാതെ ആകര്‍ഷിച്ച ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കാണൂ.

English summary
Mohanlal joins with the Ajoy Varma's film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam