»   » അരോമ മണിയുടെ മൂന്ന് ചിത്രങ്ങള്‍ ഒരുങ്ങുന്നു

അരോമ മണിയുടെ മൂന്ന് ചിത്രങ്ങള്‍ ഒരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Joshi -Mohanlal
മലയാളസിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ക്ക് ചുക്കാന്‍ പിടിച്ച അരോമ മണിയും സുനിത പ്രൊഡക്ഷന്‍സും മൂന്ന് ചിത്രങ്ങളുടെ അണിയറയില്‍. ജോഷി, ശ്യാമപ്രസാദ്, ഫസല്‍ എന്നിവരുടെ ചിത്രങ്ങളാണ് മലയാളത്തിന്റെ പ്രശസ്തബാനറില്‍ ഒരുങ്ങുന്നത്.

മോഹന്‍ലാല്‍, ജോഷി ചിത്രത്തില്‍ നായകനാവുമ്പോള്‍ ഫഹദ് ഫാസിലാണ് ശ്യാമപ്രസാദ്, ഫസല്‍ ചിത്രങ്ങളില്‍ നായകനാവുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ലേഡീസ് ആന്റ് ജെന്റില്‍മാന്‍ കഴിയുന്നതോടെ സിസിഎല്‍ തിരക്കിലേക്ക് നീങ്ങുന്ന മോഹന്‍ലാലിനെ കാത്തിരിയ്ക്കുന്നത് അവധിയില്ലാത്ത ഷൂട്ടിങ് ദിനങ്ങളാണ്.

ജോണി ആന്റണിയുടെ ആറുമുതല്‍ അറുപത്, ദൗത്യം എന്ന മോഹന്‍ലാല്‍ സുരേഷ്‌ഗോപി ആക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍ അനിലിന്റെ ചിത്രം, തമിഴ് സൂപ്പര്‍ താരം വിജയ്, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഗുഡ് നിര്‍മ്മിക്കുന്ന ചിത്രം, പ്രിയദര്‍ശന്റെ ചിത്രം ഇങ്ങനെ മോഹന്‍ലാല്‍ സൂപ്പര്‍ തിരക്കിലാണ്.

റാഫി, ഷാഫി എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ഫസല്‍ ചിത്രത്തില്‍ ഫഹദിന്റെ നായിക ജഗതിശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ്. സനുഷ യാണ് മറ്റൊരു നായിക. സിദ്ദീഖ,് കലാഭവന്‍ നവാസ്, ടിനിടോം, കൊച്ചുപ്രേമന്‍, നിയാസ് ബക്കര്‍, ശ്രുതിലക്ഷ്മി, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

മുഖ്യധാരസിനിമയില്‍ നിന്ന് വ്യത്യസ്തമായി ചിത്രങ്ങളൊരുക്കുന്ന ശ്യാമപ്രസാദിനെ പോലുള്ളവരുടെ സിനിമയ്ക്ക് അരോമ പണം മുടക്കുന്നത്
ആദ്യമായിട്ടായിരിക്കും. ശ്യാമപ്രസാദ് ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടേയും നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

English summary
Mohanlal – Joshi Team put hands together for the new movie after Lokpal. Aroma Mani is producing this film in the banner of ‘Sunitha Production".

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam