»   » മോഹന്‍ലാലിനായുള്ള ഉദയ്കൃഷ്ണയുടെ അടുത്ത തിരക്കഥ പുലിമുരുകന്റെ രണ്ടാം ഭാഗമല്ല!!! പിന്നെ???

മോഹന്‍ലാലിനായുള്ള ഉദയ്കൃഷ്ണയുടെ അടുത്ത തിരക്കഥ പുലിമുരുകന്റെ രണ്ടാം ഭാഗമല്ല!!! പിന്നെ???

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ സിനിമയാണ് പുലിമുരുകന്‍. മലയാളത്തിലെ സര്‍വ്വ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകന്‍. നൂറും പിന്നിട്ട് 150 കോടി കളക്ഷന്‍ നേടി ചിത്രം. അതിന്റെ നൂറ്റിയമ്പതാം ദിനം ദുബായിയില്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇതിന് പിന്നാലെയാണ് പുലിമുരുകന്റെ രചയിതാവായ ഉദയ്കൃഷ്ണ മോഹന്‍ലാലിനായി തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ ചിത്രം അതല്ല. സംവിധായകനാകുന്നത് ജോഷിയാണ്. മമ്മുട്ടി ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ഉദയ് ഇപ്പോള്‍. അതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ജോഷി ചിത്രത്തിന്റെ രചനയിലേക്ക് കടക്കുക. ഉദയ്കൃഷ്ണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉദയ്കൃഷണ സിബി കെ തോമസ് എന്ന സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടില്‍ നിന്നും സ്വതന്ത്രനായി ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ചിത്രമായിരുന്നു പുലിമുരുകന്‍. തങ്ങളുടെ മുന്‍കാല ചിത്രങ്ങളുടെ ആ മാസ് പള്‍സ് നിലനിര്‍ത്താന്‍ ഉദയ് കൃഷ്ണയ്ക്കായി. ചിത്രം ഹിറ്റായതോടെ രണ്ട് മമ്മുട്ടി ചിത്രം ഉള്‍പ്പെടെ മുന്ന് സിനിമകളുടെ പണിപ്പുരയിലാണ് ഉദയ് ഇപ്പോള്‍.

ഉദയ്കൃഷ്ണ മോഹന്‍ലാലിനൊപ്പം എത്തുന്ന ആദ്യ ചിത്രം ട്വന്റി ട്വന്റി ആയിരുന്നു. ഉദയ്കൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടിലൊരുക്കിയ ചിത്രത്തിന്റെ സംവിധാനം ജോഷിയായിരുന്നു. പിന്നീട് ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും ഇരുവരും ഒന്നിച്ചും അവിടെയും ജോഷിയായിരുന്നു സംവിധാനം.

ഉദയ്കൃഷ്ണ ജോഷിക്കൊപ്പം അവസാനമായി എത്തിയ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്‌സായിരുന്നു. ദിലീപ് നായകനായി എത്തിയ റണ്‍വെ ആയിരുന്നു ജോഷിക്കായി ഉദയ്കൃഷണ ടീം എഴുതിയ ആദ്യ തിരക്കഥ. തുടര്‍ന്ന് ദിലീപിനെ നായകാക്കി ലയണ്‍, ജൂലൈ നാല് എന്നിവയും എഴുതി.

മലയാളത്തിന് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ ജോഷി. ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം ലൈല ഓ ലൈലയായിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം ദയനീയമായി തകര്‍ന്നടിഞ്ഞു. റണ്‍ ബേബി റണ്‍ ആയിരുന്നു ഇരുവരും ചേര്‍ന്ന് സമ്മാനിച്ച ഒടുവിലെ ഹിറ്റ് ചിത്രം.

ഒരേ സമയം മൂന്ന് ചിത്രങ്ങളാണ് ഉദയ്കൃഷ്ണയുടേതായി പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ രണ്ടും മമ്മുട്ടി ചിത്രമാണ്. രാജാധി രാജയുടെ സംവിധായകന്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യം. പിന്നെ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം രാജ 2.

English summary
The Pulimurugan scriptwriter Udayakrishna had announced that he is indeed working on a script for a Mohanlal-Joshiy project. Joshiy and Mohanlal had last teamed up for Lailaa O Lailaa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X