»   » മഹാദേവന്റെ കാണ്ഡഹാര്‍ ദൗത്യം തുടങ്ങുന്നു

മഹാദേവന്റെ കാണ്ഡഹാര്‍ ദൗത്യം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Mohanlal
മഹാദേവന്റെ മൂന്നാം ദൗത്യം വിജയകരമാവുമോ? പ്രേക്ഷകരുടെ ഉള്ളിലുയരുന്ന ചോദ്യത്തിനുത്തരം കിട്ടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. മലയാള സിനിമയിലെ സമീപ കാലത്തെഏറ്റവും പണച്ചെലവേറിയ ചിത്രം, മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടിനൊപ്പം ബോളിവുഡിന്റെ സ്വന്തം ബിഗ് ബി, ജേര്‍ രവിയുടെ സൂപ്പര്‍ഹിറ്റുകളുടെ തുടര്‍ച്ച, തമിഴിലും ബോളിവുഡിലെയും മുന്‍നിര താരങ്ങള്‍ കാണ്ഡഹാറിന്റെ വിശേഷണങ്ങള്‍ ഇനിയുമേറെ ബാക്കിയാണ്.

രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതേമല്‍പ്പിച്ച നിര്‍ത്തിയ കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ പ്രമേയവുമായാണ് മേജര്‍ രവി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇതിന് മുമ്പ് കീര്‍ത്തിചിക്രയിലും കുരുക്ഷേത്രയിലും മോഹന്‍ലാല്‍ ആടിത്തകര്‍ത്ത മഹാദേവനെ കാണ്ഡഹാര്‍ ദൗത്യമേല്‍പ്പിയ്ക്കുമ്പോള്‍ രവി നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്.

രാജീവ് ഗാന്ധി ഘാതകരെ തേടിയുള്ള അന്വേഷണം പ്രമേയമാക്കി മിഷന്‍ 90 ഡേയ്‌സ് എന്നൊരു സിനിമയും ഇടക്കാലത്ത് മേജര്‍ സംവിധാനം ചെയ്തിരുന്നു. മറ്റു രണ്ട് സിനിമകളെക്കാള്‍ ടെക്‌നിക്കലി ഏറെ പെര്‍ഫെക്ടായിരുന്നെങ്കിലും ഈ മമ്മൂട്ടി ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നുതരിപ്പണമായിരുന്നു. പ്രമേയത്തോട് സത്യനസന്ധത പുലര്‍ത്തി സിനിമയൊരുക്കിയതായിരുന്നു സംവിധായകന് പറ്റിയ പ്രധാന പാളിച്ച. സിനിമയെന്ന നിലയില്‍ നിന്നും മിഷന്‍ 90 ഡേയ്‌സ് ഒരു ഡോക്യുമെന്ററിയായിപ്പോയെന്ന് വരെ പ്രേക്ഷകര്‍ കുറ്റപ്പെടുത്തിയിരുന്നു.

യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം അതേപടി സിനിമയിലേക്ക് പകര്‍ത്തിയപ്പോള്‍ നായകന്‍ പരാജയപ്പെടുന്ന ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. ഈ പിഴവ് മേജര്‍ രവി തന്നെ പിന്നീട് തുറന്ന് സമ്മതിയ്ക്കുകയും ചെയ്തു. ഒരു നാടകീയമായ വിജയം നായകന് നല്‍കിയിരുന്നെങ്കില്‍ ഈ സിനിമയുടെ വിധി മറ്റൊന്നാവുമായിരുന്നെന്ന് രവി പറഞ്ഞിരുന്നു.

എന്തായാലും മിഷന്‍ കാണ്ഡഹാറിനിറങ്ങിത്തിരിയ്ക്കുമ്പോഴും മേജര്‍ രവി നേരിടുന്നത് സമാനമായ സാഹചര്യമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ട ദൗത്യം വെള്ളിത്തിരയിലെത്തിയ്ക്കുമ്പോള്‍ മുമ്പ് വരുത്തിവെച്ച പിഴവ് സംവിധായകന്‍ ആവര്‍ത്തിയ്ക്കില്ലെന്ന് തന്നെ നമുക്ക് കരുതാം.

വിമാനറാഞ്ചലിലൂടെ രാജ്യം നേരിട്ട പ്രതിസന്ധി പരിഹരിക്കാന്‍ സ്വന്തം മാര്‍ഗങ്ങളുമായാണ് മേജര്‍ മഹാദേവന്‍ വീണ്ടുമെത്തുന്നത്. ത്രസിപ്പിയ്ക്കുന്ന ഓപ്പറേഷനിലൂടെ വിമാനറാഞ്ചികളെ മഹാദേവന്‍ കീഴടക്കുന്ന് തന്നെയാണ് സൂചനകള്‍. സെറ്റിടുന്നതിന് പകരം യഥാര്‍ത്ഥ വിമാനത്തിനുള്ളില്‍ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ആക്ഷന്‍, പാട്രിയോട്ടിസം, ഹ്യൂമനിസം എന്നിങ്ങനെ മേജര്‍ രവിയുടെ സ്ഥിരം ചേരുവകളെല്ലാം ഈ സിനിമയിലുമുണ്ട്.

രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ മകനെ നഷ്ടപ്പെടുന്ന ലോകനാഥന്‍ ശര്‍മ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. സുമലത, കെപിഎസി ലളിത, ഗണേഷ് വെങ്കിട്ടരാമന്‍, കാവേരി ഝാ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
അടുത്ത പേജില്‍
കേണല്‍ മോഹന്‍ലാലിന്റെ ആദ്യ ദൗത്യം

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam