»   » മോഹന്‍ലാലുമൊത്ത് ഒരു സിനിമ പോലും ചെയ്യാതിരുന്നതിനെക്കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് പറയുന്നത് !!

മോഹന്‍ലാലുമൊത്ത് ഒരു സിനിമ പോലും ചെയ്യാതിരുന്നതിനെക്കുറിച്ച് സംവിധായകന്‍ ലാല്‍ജോസ് പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും അഭിനേതാവും ഒന്നിക്കാന്‍ വര്‍ഷങ്ങളെടുത്തു. സിനിമയില്‍ വന്നിട്ട് വര്‍ഷം പലതു കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് മോഹന്‍ലാലും ലാല്‍ജോസും ഒരുമിക്കുന്നത്. അഭിമുഖങ്ങളിലെല്ലാം ഇരുവരും നേരിട്ടൊരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ ഒരുമിക്കല്‍ വാര്‍ത്ത. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ഏറ്റെടുക്കുന്നത്.

നേരത്തെ മോഹന്‍ലാലിനെ വെച്ച് സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും നടക്കാതെ പോവുകയായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞു. മുന്‍പ് രണ്ടു സിനിമകള്‍ മോഹന്‍ലാലിനെ വെച്ച് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അതു വേറെ സിനിമകളായി പുറത്തിറങ്ങുകയായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കാത്തതിന് പിന്നില്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭകളിലൊരാളായ പത്മശ്രീ ഭരത് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാത്തിനെക്കുറിച്ച് പ്രേക്ഷകരടക്കം ലാല്‍ജോസിനു നേരെ ചോദ്യമുന്നയിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം സംവിധായകന്‍ ഇതിനുള്ള മറുപടി നല്‍കിയിരുന്നു.

രണ്ടു സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നു

മോഹന്‍ലാലിനെ നായകനാക്കി മുന്‍പ് രണ്ടു സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ആദ്യത്തേത് ബലരാമന്‍ എന്ന ടൈറ്റിലില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് അത് ശിക്കാര്‍ എന്ന പേരില്‍ പത്മകുമാറിന്‍രെ സിനിമയായി പുറത്തിറങ്ങിയെന്നും സംവിധായകന്‍ പറഞ്ഞു.

രണ്ടാമത്തെ പ്രൊജക്ടിനിടയില്‍ ഇത് സംഭവിച്ചു

കസിന്‍സ് എന്ന പേരില്‍ ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ പേരിലാണ് രണ്ടാമത്തെ പ്രൊജക്ട് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അതിനിടയിലാണ് പുതിയ കഥയുമായി ബെന്നി പി നായരമ്പലം തന്നെ സമീപിച്ചത്. ലാലേട്ടനെ ആലോചിച്ച് ചിത്രം പ്ലാന് ചെയ്യാനാണ് താന്‍ നിര്‍ദേശിച്ചത്.

അടുത്ത മാസം മുതല്‍ തുടങ്ങുകയാണ്

പലതവണ നടക്കാതെ പോയ ആ കാര്യം ഇപ്പോള്‍ സംഭവിക്കുകയാണ്. തങ്ങള്‍ രണ്ടുപേരും ഇതുവരെ കേട്ടുകൊണ്ടിരുന്ന ഒരു കാര്യത്തിന് കൂടിയാണ് ഇതിലൂടെ പരിസമാപ്തിയാകുന്നത്. അടുത്ത മാസം മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച്

വ്യത്യസ്തമായ രണ്ട് ഭാവങ്ങളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത് ഒരു നീണ്ട ജീവിതകാലമല്ല. താടി വളര്‍ത്തിയ മുഖമായിരിക്കും കഥാപാത്രത്തിന് എന്നാല്‍, ഇത് അദ്ദേഹത്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ പോലെ ആയിരിക്കില്ല. മറ്റൊരു ലുക്ക് ക്ലീന്‍ ഷേവും ആയിരിക്കുമെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

English summary
Mohanlal is playing the role of a college vice principal in the movie. We hear that the makers have zeroed in on Women’s College Trivandrum as the main location. Angamaly Diaries fame Anna Reshma Rajan is playing the female lead and she will be seen in the role of an assistant professor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam