»   » കരിയുമായി ജൂനിയര്‍ ഷാജി കൈലാസ്, ആശംസകളുമായി കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍

കരിയുമായി ജൂനിയര്‍ ഷാജി കൈലാസ്, ആശംസകളുമായി കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍

By: Nimisha
Subscribe to Filmibeat Malayalam

ആറാം തമ്പുരാന്‍ കണ്ടവരാരും കണിമംഗലം കോവുലകത്തെ ജഗന്നാഥന്‍ തമ്പുരാനെയും മറന്നു കാണില്ല. ചിത്രം വന്‍ വിജയമാണ് സമ്മാനിച്ചത്. അതെന്നുമോര്‍ത്തിരിക്കാനാണ് മൂത്ത മകന് ജഗന്‍ എന്ന് ഷാജികൈലാസ് പേരിട്ടതും. പറഞ്ഞു വരുന്നത് ജഗന്‍ ഷാജി കൈലാസിനെക്കുറിച്ചാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന മകന്‍ മുന്‍പ് ഷോട്ട് ഫിലിം ചെയ്തിരുന്നു. പുതിയ മ്യൂസിക് ആല്‍ബവുമായി രംഗത്തെത്തിയിരിക്കുകയാണ് താരപുത്രന്‍.

കഥകളിയും ആക്ഷനും ചേര്‍ന്നൊരു ഫ്യൂഷനാണ് കരി. റിയല്‍ ജഗന്റെ പുതിയ ചുവടിന് തുടക്കം കുറിച്ചത് ജഗന്നാഥനായ മോഹന്‍ലാലാണ്. മ്യൂസിക് ആല്‍ബം ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. ഒപ്പം ആശംസകളും നേര്‍ന്നു ലാല്‍. കരിയിലെ നായികയും താരപുത്രിയാണ്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച അഹാനയും ജഗനും കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്. നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

mohanlal-jagan-shaji-kailas-kari

ഏകദേശം 7 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പാട്ടിന്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയത് സൂരജ് സന്തോഷാണ്. ദേഷ്യം വരുമ്പോള്‍ എന്തൊക്കെ ചെയ്യുമെന്ന കാമുകന്റെ ചോദ്യത്തിനുള്ള മറുപടിയാണ് ദൃശ്യത്തിലുള്ളത്. ഷോര്‍ട്ട് ഫിലിമില്‍ നിന്നും മ്യൂസിക് ആല്‍ബത്തിലേക്ക് ചുവടുവെച്ച ജഗന്‍ ഭാവിയില്‍ സിനിമ ചെയ്യുമെന്നതിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമില്ല.

ഒരുകാലത്ത് മലയാള സിനിമ ഭരിച്ചിരുന്നത് ഷാജികൈലാസ്- മോഹന്‍ ലാല്‍ കൂട്ടുകെട്ടായിരുന്നു. ആക്ഷനും പ്രണയവും ഒത്തിണങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍. പ്രേക്ഷകര്‍ ഏറെ ആഗ്രഹിക്കുന്നൊരു തിരിച്ചു വരുവ് ഉടന്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

English summary
Mohanlal recently launched Jagan Shaji Kailas's music video Kari, through his official Facebook page
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam