»   » ലോക്പാലിന്റെ റിലീസ് ഡേറ്റ് മാറ്റി

ലോക്പാലിന്റെ റിലീസ് ഡേറ്റ് മാറ്റി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-ജോഷി ടീമിന്റെ ലോക്പാലിന്റെ റിലീസ് ഡേറ്റിന് അവസാനനിമിഷം മാറ്റം. നാടുവാഴിയ്ക്ക് ശേഷം എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ ലാലും ജോഷിയും ഒന്നിയ്ക്കുന്ന ചിത്രം ജനുവരി 24ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാലിപ്പോള്‍ ജനുവരി 30ന് മാത്രമേ ചിത്രം തിയറ്ററുകളിലെത്തുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിയ്ക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തീരാത്തതാണ് ഇതിനുള്ള വിശദീകരണം. എന്നാല്‍ ലോക്പാലിന്റെ റിലീസ് മാറ്റിയത് സംബന്ധിച്ച് സിനിമാരംഗത്ത് മറ്റുചില കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്.

Lokpal

മമ്മൂട്ടി-ദിലീപ് ടീമിന്റെ കമ്മത്ത് ആന്റ് കമ്മത്തുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനായാണ് ലോക്പാലിന്റെ പിന്‍മാറ്റമെന്ന് സിനിമാവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഈ വമ്പന്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തോട് ഏറ്റുമുട്ടുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന് സിനിമാപണ്ഡിറ്റുകളും വിലയിരുത്തുന്നു.
ഇതിന് പുറമെ കമല്‍ഹാസന്റെ ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപവും ജനുവരി 25ന് തിയറ്ററുകളിലെത്തുന്നുണ്ട്. കേരളത്തിലെ പ്രേക്ഷകരും വിശ്വരൂപത്തെ ഏറെ പ്രതീക്ഷകളോടെയാണ് വരവേല്‍ക്കുന്നത്.

അതേസമയം ജനുവരി 30ന് മറ്റു വമ്പന്‍ സിനിമകളൊന്നും ചാര്‍ട്ട് ചെയ്തിട്ടില്ലാത്തതിനാല്‍ മുഴുവന്‍ ശ്രദ്ധയും പിടിച്ചെടുക്കാന്‍ ലോക്പാലിന് കഴിയുമെന്നൊരു ഗുണവുമുണ്ട്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രത്തില്‍ മീര നന്ദന്‍, വിജയരാഘവന്‍, മനോജ് കെ ജയന്‍, സായ്കുമാര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.

English summary
Mohanlal’s eagerly awaited social thriller Lokpal written by SN Swamy and directed by Joshy was to release on January 24.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X