»   »  മോഹന്‍ലാലിനെ നായകനാക്കി മധുപാലിന്റെ ഹാസ്യചിത്രം

മോഹന്‍ലാലിനെ നായകനാക്കി മധുപാലിന്റെ ഹാസ്യചിത്രം

Posted By:
Subscribe to Filmibeat Malayalam

തലപ്പാവ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് ഇത്രയും പ്രതിഭ ഉള്ളില്‍ വച്ചിട്ട് ഈ മധുപാല്‍ എന്തിനാണ് ഇത്രയും കാലം വില്ലനായും സഹനടനായുമെല്ലാം നടന്നതെന്ന് അതിശയിക്കാത്തവരുണ്ടാകില്ല. ആരെയും അതിശയിപ്പിക്കുന്ന വിധത്തിലാണ് മധുപാല്‍ എന്ന സംവിധായകന്‍ രണ്ട് ചിത്രങ്ങളിലൂടെയും തന്റെ പ്രതിഭ പ്രതിഫലിപ്പിച്ചത്. ഇതാ ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം സംവിധായകക്കുപ്പായമണിയാന്‍ മധുപാല്‍ വീണ്ടുമൊരുങ്ങുകയാണ്. അടുത്ത ചിത്രത്തില്‍ മധുപാല്‍ നായകനാക്കുന്നത് സൂപ്പര്‍താരം മോഹന്‍ലാലിനെയാണെന്നാണ് അറിയുന്നത്.

പുതിയ ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട് മധുപാല്‍ മോഹന്‍ലാലുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചിത്രം ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്നുമാണ് മധുപാലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കഥകേട്ട് മോഹന്‍ലാല്‍ ആകെ ത്രില്ലിലാണെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് കേള്‍ക്കുന്നത്.

Mohanlal-Madhupal’

2014ലായിരിക്കും ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക. ഒഴിമുറിയെന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ജയമോഹനായിരിക്കും ഈ ചിത്രത്തിന്റെയും തിരക്കഥയെഴുതുന്നത്. തലപ്പാവ്, ഒഴിമുറി പോലുള്ള ഗൗരവതരമായ വിഷങ്ങള്‍ ചലച്ചിത്രങ്ങളാക്കിയ മധുപാല്‍ ഒരു ഹാസ്യചിത്രമെടുക്കുമ്പോള്‍ എങ്ങനെയുണ്ടാകുമെന്നറിയാന്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് കൗതുകമുണ്ടാകും. എന്തായാലും കോമഡിയിലും സ്വന്തം സ്‌റ്റൈല്‍ കൊണ്ടുവരാന്‍ മധുപാലിന് സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Superstar Mohanlal, will team up with actor and director Madhupal for one such film soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam