»   » തിയേറ്ററിന് മുമ്പില്‍ മണിക്കൂറുകളോളം നില്‍ക്കണം, പുലിമുരുകന്‍ സമയം ക്രമം തെറ്റിക്കുന്നു

തിയേറ്ററിന് മുമ്പില്‍ മണിക്കൂറുകളോളം നില്‍ക്കണം, പുലിമുരുകന്‍ സമയം ക്രമം തെറ്റിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മലയാളത്തില്‍ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ട ചിത്രം 60 കോടിയാണ് ബോക്‌സോഫീസില്‍ നേടിയെടുത്തത്.

അതിനിടെ ചിത്രത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചിത്രത്തിന്റെ പ്രദര്‍ശനുവുമായി ബന്ധപ്പെട്ട് രണ്ട് ആരോപണങ്ങളാണ് പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.


സമയക്രമം തെറ്റിക്കുന്നു

ചിത്രം സമയക്രമം തെറ്റിച്ച് പ്രദര്‍ശിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സ്‌പെഷ്യല്‍ ഷോകള്‍ മൂലം മണിക്കൂറുകള്‍ തിയേറ്ററിന് മുമ്പില്‍ കാത്തിരിക്കേണ്ടി വരുന്നുവെന്നും പരാതിയില്‍ പറയുന്നു.


ടിക്കറ്റിന് അധിക വില

ചിത്രത്തിന്റെ ടിക്കറ്റിന് അധിക വില ഈടാക്കുന്നതായും പരാതിയല്‍ പറയുന്നുണ്ട്.


പരാതി നല്‍കിയത്

കൊല്ലം സ്വദേശിയായ സന്തോഷ് കുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.


വിശദീകരണം നല്‍കണം

വിഷയത്തില്‍ തദ്ദേശവകുപ്പ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിമാരും കൊല്ലം നഗരസഭ സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ചകൊണ്ട് 60 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.


അന്യഭാഷകളിലേക്ക്

ഇപ്പോള്‍ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെലുങ്കില്‍ മന്യം പുലി എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബോളിവുഡില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു.


English summary
Mohanlal Malayalam film Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam