»   » വേട്ട എന്ന ചിത്രത്തിന് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും കിട്ടിയ പ്രതിഫലം!!

വേട്ട എന്ന ചിത്രത്തിന് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും കിട്ടിയ പ്രതിഫലം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍. മൂന്നര കോടിയോളം രൂപ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ വാങ്ങുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടിയ്ക്ക് രണ്ട് കോടിയും!!

പുലിമുരുകന് മുമ്പ് മുണ്ടൂരിയും ചെരുപ്പും വാച്ചും അഴിച്ചുവച്ചും മോഹന്‍ലാല്‍ കൈയ്യടി നേടിയ ആക്ഷന്‍

1984 ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചിത്രത്തിന് വേണ്ടി ലാലും മമ്മൂട്ടിയും വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? അന്ന് മമ്മൂട്ടിയ്ക്കായിരുന്നു പ്രതിഫലം കൂട്ടുതല്‍.

82 ല്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രം

മോഹന്‍രൂപിന്റെ സംവിധാനത്തില്‍ 1982 ന്റെ തുടക്കത്തിലാണ് വേട്ടയുടെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്. മോഹന്‍രൂപിന്റെ ആദ്യ ചിത്രമായിരുന്നു. പക്ഷെ പല കാരണങ്ങളാലും ചിത്രം രണ്ട് വര്‍ഷത്തോളം ഷൂട്ടിങ് മുടങ്ങി കിടന്നു.

പ്രതിഫലം

1500 രൂപ പ്രതിഫലത്തിനാണ് മമ്മൂട്ടി വേട്ട കരാറൊപ്പിട്ടത്. 1000 രൂപ മോഹന്‍ലാലിനും

രണ്ട് വര്‍ഷം കൊണ്ട്

എന്നാല്‍ വേട്ട മുടങ്ങിക്കിടന്ന സമയത്തിനുള്ളില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും തിരക്കുകളായി. മലയാളത്തിന്റെ യുവ തുര്‍ക്കികളുടെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു. മമ്മൂട്ടി ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങാന്‍ തുടങ്ങി, മോഹന്‍ലാല്‍ എഴുപതിനായിരം രൂപയും

വേട്ടയോടുള്ള സഹകരണം

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വേട്ടയുടെ ഷൂട്ടിങ് പുനരാരംഭിച്ചു. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും കരാറൊപ്പിട്ടപ്പോള്‍ പറഞ്ഞ പൈസയില്‍ നിന്ന് ഒരു രൂപ പോലും അധികം വാങ്ങിയില്ല!!

English summary
Mohanlal, Mammootty remuneration for Vettah in 1984

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam