»   » മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക്... അവിടെ നിന്ന് ലൊക്കേഷനിലേക്ക്

മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ നിന്ന് കൊച്ചിയിലേക്ക്... അവിടെ നിന്ന് ലൊക്കേഷനിലേക്ക്

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിയ്ക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. അത് സിനിമയില്‍ തന്നെ ആകണമെന്നില്ല, സ്‌റ്റേജ് പരിപാടികളിലോ യാത്രയിലോ എങ്ങനെയും ആയാല്‍ മതി.

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പേര് മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതായിരുന്നു!!

ഇപ്പോഴിതാ മോഹന്‍ലാലും മമ്മൂട്ടിയും ദുബായില്‍ നിന്ന് കൊച്ചിയിലെത്തി, അവിടെ നിന്ന് അവരവരുടെ പുതിയ സിനിമകളുടെ ലൊക്കേഷനിലേക്ക് തിരിച്ചിരിയ്ക്കുന്നു. പക്ഷെ ഒരുമിച്ചല്ല കേട്ടോ

സിനിമയുടെ ആവശ്യമല്ല

സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മോഹന്‍ലാലും മമ്മൂട്ടിയും ദുബായില്‍ എത്തിയത്. ഏകദേശം ഒരേ സമയത്ത് എത്തിയ ഇരുവരും ഒരുമിച്ച് ദുബായില്‍ കണ്ടുമുട്ടിയിട്ടുമില്ല. കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച മമ്മൂട്ടിയും മോഹന്‍ലാലും തൊട്ടടുത്ത ദിവസങ്ങളിലായ കൊച്ചിയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു

മമ്മൂട്ടി ദുബായില്‍ പോയി വന്നു

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ നിന്നാണ് മമ്മൂട്ടി ദുബായിലേക്ക് പോയത്. 31 ന് തിരിച്ചെത്തിയ മമ്മൂട്ടി വീണ്ടും ദ ഗ്രേറ്റ് ഫാദറിന്റെ ടീമിനൊപ്പം ജോയിന്‍ ചെയ്തു.

മോഹന്‍ലാല്‍ കൊച്ചിയിലും ദുബായിലും

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ഗാനരംഗ ചിത്രീകരണം സിംലയില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ ഏതാനും ദിവസങ്ങളായി കൊച്ചിയിലുണ്ടായിരുന്നു. പിന്നീട് ദുബായിലേക്കുപോയ മോഹന്‍ലാല്‍ 30 ന് കൊച്ചിയില്‍ തിരിച്ചെത്തുകയും ചെയ്തു.

അവിടെ നിന്ന് ലൊക്കേഷനിലേക്ക്

കൊച്ചിയില്‍ തിരിച്ചെത്തിയ ലാല്‍ മേജര്‍രവിയുടെ സിനിമയില്‍ അഭിനയിക്കാന്‍ അടുത്ത ദിവസം തന്നെ രാജസ്ഥാനിലേക്കുപോകുകയും ചെയ്തു. ഇനി ഒരുമാസക്കാലം രാജസ്ഥാന്‍ മരുഭൂമികളിലെ യുദ്ധക്കളത്തിലായിരിക്കും ലാല്‍ ഉണ്ടാകുക.

English summary
Mohanlal and Mammootty's journey Dubai to Kochi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X