»   » മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഇടുക്കിയില്‍; ദൃശ്യത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ ലാല്‍

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഇടുക്കിയില്‍; ദൃശ്യത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ ലാല്‍

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നാടാണ് ഇടുക്കി എന്ന് തോന്നുന്നു. ഒരു അര്‍ത്ഥത്തില്‍ 'ലക്കി' നാട്. ഇടുക്കി തൊട്ടതൊക്കെ മിടുക്കി ആയിട്ടുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം വരെ ഉദാഹരണം. ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടുക്കിയിലേക്ക് തിരിയ്ക്കുകയാണ്. ഇരുവരുടെയും അടുത്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയാണ്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ ഇടുക്കിയില്‍ എത്തുന്നത്. പള്ളിക്കാനത്തും, കാഞ്ഞാറിലുമായാണ് ഷൂട്ടിങ്. പത്ത് ദിവസത്തെ ഷൂട്ടിങിനായി മോഹന്‍ലാല്‍ ഇടുക്കിയിലെത്തുന്നു. ഗീതാഞ്ജലിയ്ക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ വിമല രാമനാണ് നായിക. ഒരു അന്ധനായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.

mohanlal-mammootty

ലാലിനെ സംബന്ധിച്ച് ഇടുക്കി ലക്കി നാട് തന്നെയാണ്. ഇവിടെ വച്ച് ചിത്രീകരിച്ച ദൃശ്യമാണ് ലാലിന്റെയും മലയാള സിനിമയിലെയും ഒടുവിലത്തെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ്. ഒപ്പത്തിലൂടെ മോഹന്‍ലാല്‍ ദൃശ്യത്തിന്റെ വിജയം ആവര്‍ത്തിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.

അതേ സമയം, മമ്മൂട്ടിയും തന്റെ അടുത്ത ചിത്രത്തിനായി ഇടുക്കിയില്‍ എത്തുന്നുണ്ട്. പൊന്തന്‍മാട ഉള്‍പ്പടെയുള്ള വിജയം മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത് ഇടുക്കിയിലെ മണ്ണാണ്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി വീണ്ടും ഇടുക്കിയിലെത്തുന്നത്. അടുത്തമാസം തൊടുപുഴയ്ക്കടുത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. അമല പോളാണ് ചിത്രത്തിലെ നായിക.

English summary
Mohanlal and Mammooty in the”Lucky Location” Idukki
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam