For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ബ​റോ​സ് മാ​ർ​ച്ചിൽ! നാ​യിക ആരാണെന്ന് അറിയാമോ, ലാലേട്ടൻ തന്നെ പറയുന്നു

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ കന്നി സംവിധാന സംരംഭമാണ് ബറോസ്. ത്രിമാന ചിത്രമായ ബറോസ് അടുത്ത വർഷം ഗോവയിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ബറോസിനെ മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

  മോഹൻലാൽ തന്നെയാണ് താൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ബറോസിന്റെ പ്രഖ്യാപനം. വിദേശ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വെളിപ്പെടുത്തലുമായി താരം.

  ഫാന്റസി ചിത്രങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രത്തിൽ വിദേശ താരങ്ങളാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ താരങ്ങൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തുകയാണ് ലാലേട്ടൻ. നാ​ളെ​ ​കൊ​ച്ചി​യി​ലെ​ ​ഗോ​കു​ലം​ ​പാ​ർ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ക്കും. കൂടാതെ ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നത് പ​തി​മൂ​ന്നു​കാ​ര​നാ​യ​ ​ലി​ഡി​യ​ൻ​ ​നാ​ദ​സ്വ​ര​മാ​ണ്.​

  ബറോസിൽ മലയാളി താരങ്ങൾ ആരും തന്നെയുണ്ടാകില്ലെന്ന് മോഹൻലാൽ നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഥാ സന്ദർഭത്തിന് പരിചിത മുഖങ്ങൾ യോജിക്കില്ല എന്നുള്ള കാരണം കൊണ്ടാണ് വിദേശതാരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്..​ലോ​സേ​ഞ്ച​ൽ​സി​ൽ​ ​നി​ന്നു​ള്ള​ ​പ​തി​ന്നാ​ലു​കാ​രി​യാ​ണ് ​നാ​യി​ക​യാ​കു​ന്ന​ത്.കൂടാതെ ​പ്ര​ശ​സ്ത​ ​സ്പാ​നി​ഷ് ​അ​ഭി​നേ​താ​ക്ക​ളാ​യ​ ​പാ​സ് ​വെ​ഗ​യും​ ​റാ​ഫേ​ൽ ​അ​മ​ർഗോ​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.​ഷൂ​ട്ടിം​ഗി​ന് ​മു​ൻ​പാ​യു​ള്ള​ ​ജോ​ലി​ക​ൾ​ ​ഇ​പ്പോ​ൾ​ ​കൊ​ച്ചി​യി​ലെ​ ​ന​വോ​ദ​യ​ ​സ്റ്റു​ഡി​യോയി​ൽ​ ​പു​രോ​ഗി​ക്കു​ക​യാ​ണ്.

  നീലച്ചടയനും കഞ്ചാവും ഉപയോഗിക്കുന്നവർ ഇങ്ങനെ ചോദിക്കുമോ?ട്രോളന്മാർ പൊളിയാണ്, മറുപടിയുമായി ഷെയ്ൻ

  ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമസ് ട്രഷര്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്ത് സൂക്ഷിക്കാനായി ഗാമ നല്‍കിയ നിധി ദാമയുടെ പിന്‍ഗാമിയാണെന്നുറപ്പുള്ളയാള്‍ക്ക് മാത്രമേ ബറോസ് കൊടുക്കുകയുള്ളു. ഒരു ദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടി വന്നു. ഗാമയുടെ പിന്തുടര്‍ച്ചക്കാരന്‍ താനാണെന്ന് അവന്‍ പറയുമ്പോളാണ് ബറോസിന്റെ കഥ തുടങ്ങുന്നത്. കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

  നേർക്ക് നേർ നിന്ന് ദിലീപും അർജുനും! ജാക്ക് ഡാനിയല്‍ ഗ്ലിംപ്സ് വീഡിയോ പുറത്ത്

  ബറോസിന് സംഗീതമൊരുക്കുന്നത് 13 കാരൻ


  വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പോർച്ചുഗീസു പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിനു വേണ്ടി തിരക്കഥ എഴുതുന്നത്. കൂടാതെ കെ.യു. മോ​ഹ​നനാ​ണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

  English summary
  Mohanlal movie Barros movie Heroin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X