twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയാതുരരായി മോഹൻലാലും തബുവും!! കാലാപാനിയിലെ തിയേറ്ററിൽ നിന്ന് ഒഴിവാക്കിയ ഗാനം പുറത്ത്

    |

    സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രിയദർശൻ- മോഹൻലാൽ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രമായ കാലപാനി ചർച്ചയാകാറുണ്ട്. സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ പുറത്തു വന്ന ചിത്രം 1996 വിഷുദിന റിലീസായാണ് പുറത്തെത്തിയത്. മോഹൻലാൽ-തബു എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളും അണിയറ പ്രവർത്തകരുമായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

    ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണക്കാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. പ്രിയദർശന്റെ കഥയിൽ ടി ദാമോദരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം , തമിഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. കാലാപാനിയിലെ ഗാനങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം കാലാപാനിയിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. സമയപരിമിധി ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

    ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ചത്! പ്രിയതമന് ആശംസ നേർന്ന് താരസുന്ദരി, ഹൃദയ സ്പർശിയായ കുറിപ്പ്ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ചത്! പ്രിയതമന് ആശംസ നേർന്ന് താരസുന്ദരി, ഹൃദയ സ്പർശിയായ കുറിപ്പ്

     മോഹൻലാലും  തബും

    എംജി ശ്രീകുമാർ, ചിത്ര എന്നിവർ ചേർന്ന് ആലപിച്ച കൊട്ടും കുഴൽവിളി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോഹൻലാൽ, തബു എന്നിവരാണ് മനോഹരമായ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമയപരിമിധി മൂലം ചിത്രത്തിന്റെ തിയേറ്റർ പതിപ്പിൽ നിന്ന് ഒഴിവാക്കിയ ഗാനമായിരുന്നു ഇത്. എന്നാൽ പുറത്തു വന്ന ഓഡിയോ കാസൈറ്റിലും തമിഴ് പതിപ്പിലും ഈ ഗാനം ഉണ്ടായിരുന്നു.

     നൊസ്റ്റാൾജിയ

    പ്രിയദർശന്റെ സംവിധാനനത്തിൽ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് സന്തോഷ് ശിവനാണ്. ഇളയരാജയാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. കൊട്ടും കുഴൽ വിളിയുടെ റീമാസ്റ്റെർ ചെയ്ത പതിപ്പാണ് ഇപ്പോൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൈന വീഡിയോ വിഷനാണ് ഗാനം അപ് ലോഡ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ വീഡിയോ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിക്കുന്നത്.

      ക്യാമറയ്ക്ക്  മുന്നിലും അണിയറയിലും പ്രമുഖ താരങ്ങൾ

    ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായിരുന്നു ക്യാമറയ്ക്ക് മുന്നിലും പിന്നിലും. മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ട്ക്കെട്ടായിരുന്നു മോഹൻലാൽ -പ്രിയദർശൻ. ഇത് ചിത്രത്തിന്റെ ഒരു പ്രധാന ആകർഷണമായിരുന്നു. അമിതാഭ് ബച്ചൻ- വിതരണം, ഇളയരാജ -സംഗീതം, സന്തോഷ് ശിവൻ-ഛായാഗ്രാഹണം, പ്രണവം ആട്സ് - നിർമ്മാണം. ബോക്സോഫിസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ദേശീയ- സംസ്ഥാന പുരസ്കരാങ്ങൾ ചിത്രത്ത തേടിയെത്തിയിരുന്നു.

    ഹാഫ് കൈ ഷര്‍ട്ടും പാന്റ്‌സുമിട്ട് മോഹൻലാൽ!! ഇതാണ് ബിഗ് ബ്രദർ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ഹാഫ് കൈ ഷര്‍ട്ടും പാന്റ്‌സുമിട്ട് മോഹൻലാൽ!! ഇതാണ് ബിഗ് ബ്രദർ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    72 ദിവസത്തെ  ചിത്രീകരണം

    72 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. നാലു മാസത്തിലധികം സമയമെടുത്താണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർത്തത്. 16 ദിവസങ്ങൾ കൊണ്ടാണ് ഇളയരാജ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മദ്രാസ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. രണ്ടരകോടി ബഡ്ജറ്റിലായിരുന്നു ചിത്രം നിർമ്മിച്ചത്. മലയാളത്തിലെ ആദ്യ സ്റ്റീരിയോ ചിത്രമാണ് കാലപാനി.

    ഹോട്ടല്‍ റൂമില്‍ വെച്ച് വിവാഹം കഴിച്ചു!! രഹസ്യ വിവാഹത്തെ കുറിച്ച് വിവാദ നായികഹോട്ടല്‍ റൂമില്‍ വെച്ച് വിവാഹം കഴിച്ചു!! രഹസ്യ വിവാഹത്തെ കുറിച്ച് വിവാദ നായിക

    English summary
    mohanlal movie kaalapani deleted song kottum kuzhal out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X