»   »  മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിനു പ്രത്യേകപ്രദര്‍ശനം; മറ്റാര്‍ക്കുമല്ല രജനീകാന്തിനു വേണ്ടി !!

മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിനു പ്രത്യേകപ്രദര്‍ശനം; മറ്റാര്‍ക്കുമല്ല രജനീകാന്തിനു വേണ്ടി !!

Posted By: pratheeksha
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ നായകനാവുന്ന ഒപ്പം എന്ന ചിത്രത്തിനു പ്രത്യേക പ്രദര്‍ശനം. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനു വേണ്ടിയാണ് റിലീസിനു മുന്‍പേ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വെളളിയാഴ്ചയാണ് ചിത്രത്തിന്റെ റീലീസ് തീരുമാനിച്ചിരിക്കുന്നത്.

ബുധനാഴ്ച്ച രജനിയുടെ വീട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണറിയുന്നത്. സിനിമകാണാന്‍ രജനി ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഒരു പ്രിയദര്‍ശന്‍ ചിത്രത്തിലെങ്കിലും അഭിനയിക്കണമെന്ന് രജനി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്രേ.

opam-07

അപ്പോഴൊക്കെ അനുയോജ്യമായ തിരക്കഥ ഒത്തുവന്നാല്‍ അറിയിക്കാമെന്നു പ്രിയദര്‍ശന്‍ പറയുകയായിരുന്നു. പുതിയ ചിത്രത്തെ കുറിച്ചും രജനീ കാന്തുമായി പ്രിയന്‍ ചര്‍ച്ച ചെയ്തിരുന്നു. മോഹന്‍ലാല്‍ അന്ധകഥാപാത്രമായാണ് ഒപ്പത്തിലെത്തുന്നത്.

English summary
mohanlal movie oppam special screening for rajinikanth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam