»   » മോഹന്‍ലാലിന്‍റെ സ്പിരിറ്റ് സിമ അവാര്‍ഡിലേക്ക് ?

മോഹന്‍ലാലിന്‍റെ സ്പിരിറ്റ് സിമ അവാര്‍ഡിലേക്ക് ?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: മോഹന്‍ലാല്‍ രജ്ഞിത്ത് കൂട്ട് കെട്ടില്‍ പിറന്ന സ്പിരിറ്റ് എന്ന ചിത്രം സിമ( സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്) അവാര്‍ഡിന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു. ദക്ഷണിണേന്ത്യന്‍ സിനിമകള്‍ മാറ്റുരയ്ക്കുന്നവേദിയില്‍ അവസാന നാല് ചിത്രങ്ങളില്‍ എത്തിയത് ഇവയൊയൊക്കെയാണ്. സ്പിരിറ്റ്, തുപ്പാക്കി, തെലുങ്കില്‍ നിന്നും ഗബ്ബാര്‍ സിംഗ്, അധൂരി എന്ന കന്നട ചിത്രം എന്നിവയൊക്കെയാണ് ഫൈനല്‍ ഫോറില്‍ എത്തിയ ചിത്രങ്ങള്‍.

Spirit

മദ്യപന്റെ വേഷത്തില്‍ മോഹന്‍ ലാല്‍ അഭിനയിച്ച് സ്പിരിറ്റ് ഏറെ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ്. മദ്യത്തിനെതിരായ സന്ദേശം ജനങ്ങളില്‍ എത്തിച്ച ഈ ചിത്രത്തിന് നികുതി ഒഴിവാക്കി നല്‍കുകയായിരുന്നു കേരള സര്‍ക്കാര്‍. രജ്ഞിത്തിന്റെ സംവിധാന മികവില്‍ പിറന്ന ഈ ചിത്രത്തില്‍ കനിഹയായിരുന്നു നായികായായി എത്തിയത്.

വിജയ് നായകനായ എര്‍ ആര്‍ മുരുഗദോസിന്റെ തുപ്പാക്കിയും വന്‍ വിജയം നേടിയ ചിത്രങ്ങളിനല്‍ ഒന്നായിരുന്നു. കാജല്‍ അഗര്‍വാള്‍ ആയിരുന്നു ചിത്രത്തിലെ നായിക. തമിഴ് നടന്‍ ധനുഷ് സിമ യിലെ മൂന്ന് മത്സര വിഭാഗങ്ങളിനലേയ്ക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച നടന്‍, ഗായകന്‍, ഗാന രചയിതാവ് ഈ മൂന്ന് വിഭാഗങ്ങളിലേയ്ക്കാണ് ധനുഷ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

തെലുങ്ക് ചിത്രമായ ഗബ്ബാര്‍ സിംഗ് സംവിധാനം ചെയ്തത് ഹരീഷ് ശങ്കര്‍ ആണ്. പവന്‍ കല്യാണും ശ്രുതി ഹസനുമായിരുന്നു ചിത്രത്തിലെ നായികാ നായകന്‍മാര്‍. ഈ ചിത്രത്തിന് 13 നോമിനേഷനുകള്‍ ലഭിച്ച് കഴിഞ്ഞു. മികച്ച് നടന്‍ നടി എന്നിവ ഉള്‍പ്പടെയാണ് നോമിനേഷനുകള്‍. പുതുമുഖമായ ധ്രുവ് സര്‍ജയും രാധിക പണ്ഡിറ്റും അഭിനയിച്ച റൊമാന്റിക് ത്രില്ലറാണ് അധൂരി. സിമ അവര്‍ഡുകള്‍ സെപ്റ്റംബര്‍ 13, 13 തീയതികളില്‍ ദുബായില്‍ വച്ച് നല്‍കും.

English summary
Mohanlal's award winning Malayalam movie Spirit has been nominated among the final four movies, for the prestigious South Indian International Movie Awards (SIIMA).

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam